ചണ്ഡിഗഢ്: ഹരിയാനയിലെ റോത്തകില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വെടിവെയ്പ്പ്്. അധ്യാപകന്‍ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെത്തിയ അജ്ഞാത സംഘം അധ്യാപകന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂള്‍ പ്രവൃത്തിസമയത്തായിരുന്നു ആക്രമണം. മറ്റ് അധ്യാപകര്‍ക്ക് ഒപ്പം ഇരിക്കുമ്പോഴാണ് നാല്പതുകാരനായ അധ്യാപകന് നേര്‍ക്ക് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.