ബിജ്നോര്‍: രോഗബാധിതമായ സ്ത്രീയ്ക്ക് ബാധയുണ്ടെന്ന് പറഞ്ഞ് ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത പള്ളി ഇമാം പിടിയിലായി. ബിജ്നോര്‍ സിറ്റി ജുമാ മസ്ജിദിലെ മുഖ്യ ഇമാമായ മൗലാന അന്‍വറുല്‍ ഹക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പാണ് യുവതിയുടെ വീട്ടില്‍ നിന്ന് ഇമാമിനെ പിടികൂടിയത്. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 30കാരിയായ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. രോഗബാധിതയായ യുവതിയെ ഭര്‍ത്താവാണ് ഹക്കിനടുത്ത് എത്തിച്ചത്. യുവതി പിശാചിന്റെ പിടിയിലാണെന്നും ഹരിദ്വാറിലെ കലിയാര്‍ ദര്‍ഖയില്‍ എത്തിച്ചാലേ അസുഖം മാറൂ എന്നും ഇമാം ധരിപ്പിച്ചു. തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും കൂട്ടി ഹരിദ്വാറിലേക്ക് പോയ ഇമാം തന്റെ ഹോട്ടല്‍ മുറിയില്‍ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഹരിദ്വാറില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഭര്‍ത്താവില്ലാത്ത സമയത്ത് യുവതിയുടെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.