View Photos: എസ് എഫ് ഐ മാര്‍ച്ചില്‍ തിരുവനന്തപുരത്തും കോഴിക്കോടും സംഘര്‍ഷം

തിരുവനന്തപുരം: പാഠപുസ്തകങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

മാര്‍ച്ച് നിയമസഭാ കവാടത്തിലെത്തുന്നതിനു മുമ്പു തന്നെ പോലീസ് തടഞ്ഞു. ഇവര്‍ക്കുനേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതോടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഒത്തുകൂടി പോലീസിനു നേരെ കല്ലും കുപ്പികളും എറിഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, ടി വി രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി. വി ശിവന്‍കുട്ടി എം എല്‍ എയ്ക്ക് കല്ലേറില്‍ പരിക്ക്.

പാഠപുസത്കം വൈകുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോടും സംഘര്‍ഷം പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഡി ഡി ഇ ഒഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.സര്‍ക്കാര്‍ വാഹങ്ങള്‍ തല്ലി തകര്‍ത്തു.

pic 7

pic 2 pic 3 pic 4 pic 6  pic 8 pic 10

© 2024 Live Kerala News. All Rights Reserved.