ആദ്യ ട്വന്റി- 20യില്‍ ഇന്ത്യയ്ക്ക് ഒരു റണ്ണിന്റെ തോല്‍വി;വിന്‍ഡീസിനോട് പൊരുതിത്തോറ്റത് അവസാന പന്തില്‍;എവിന്‍ ലൂയിസാണ് കളിയിലെ താരം

ഫ്‌ളോറിഡ: ആദ്യ ട്വന്റി20 മത്സരത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒരു റണ്ണിന്റെ തോല്‍വി. വിന്‍ഡീസിനോട് പൊരുതിത്തോറ്റത് അവസാന പന്തില്‍. വിന്‍ഡീസ് ഉയര്‍ത്തിയ 245 സ്‌കോര്‍ പിന്‍തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ നാലിന് 244 എന്ന നിലയില്‍ അവസാനിച്ചു. ് സെഞ്ച്വറിയുമായി ലോകേഷ് രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് നെടുംതൂണ്‍ ആയെങ്കിലും അവസാന പന്തില്‍ അര്‍ഹമായ വിജയം ഇന്ത്യ കൈവിടുകയായിരുന്നു. എവിന്‍ ലൂയിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.ലൂയിസാണ് കളിയിലെ താരം. ക്രിക്കറ്റിന്റെ എല്ലാ അനിശ്ചിതത്വങ്ങളും നിറഞ്ഞുനിന്ന മത്സരമായിരുന്നു ഫ്‌ലോറിഡയിലേത്.ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിംഗിന് ക്ഷണിച്ചു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന തുടക്കമായിരുന്നു ഓപ്പണര്‍മാരായ ജോണ്‍സണ്‍ ചാള്‍സും എവിന്‍ ലൂയിസും വിന്‍ഡീന് നല്‍കിയത്. 9.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 126 റണ്‍സ് അടിച്ചെടുത്തു. 33 പന്തില്‍ 79 റണ്‍സുമായി ചാള്‍സ് മടങ്ങി. ആറ് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. തന്റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന എവിന്‍ നിര്‍ദ്ദയം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടപ്പോള്‍ സ്‌കോര്‍കുതിച്ചുകയറി. വെറും 49 പന്തില്‍ തന്റെ ആദ്യ ശതകം കുറിച്ച എവിന്‍ അഞ്ച് ഫോറും ഒമ്പ്ത് സിക്‌സറുകളും പറത്തി. ഗെയിലിന് പകരം ടീമിലെത്തിയ എവിന്‍ താന്‍ ഗെയിലിന് പറ്റിയ പകരക്കാരനാണെന്ന് തെളിയിച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഓള്‍റൗണ്ടര്‍ സ്റ്റിയുവര്‍ട്ട് ബിന്നി ഒരോവറില്‍ വിട്ടുകൊടുത്തത് 32 റണ്‍സ്. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍
വിന്‍ഡീസ് സ്‌കോര്‍ ആറിന് 245.

© 2024 Live Kerala News. All Rights Reserved.