ഫ്‌ലോറിഡ: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്ക് അമേരിക്കയില്‍ ഇന്ന് തുടക്കമാകും. ഫ്‌ലോറിഡയിലാണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പ 2-0 ന് നേടിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യയ്ക്ക് പക്ഷെ മത്സരം അത്ര എളുപ്പമാകില്ല. കുട്ടി ക്രിക്കറ്റിലെ ലോകചാമ്പ്യന്‍മാരാണ് എതിരാളികള്‍. അതേസമയം മഴ മത്സരത്തിന് വില്ലനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചില കണക്കുകള്‍ തീര്‍ക്കാനും മറ്റുചില കണക്കുകൂട്ടലുകള്‍ മനസില്‍ വെച്ചുമാണ് ഇന്ത്യ ഇറങ്ങുന്നത്. സ്വന്തം നാട്ടില്‍ നടന്ന ട്വിന്റി20 ലോകകപ്പില്‍ തങ്ങളെ സെമിയില്‍ തകര്‍ത്ത് മുന്നേറിയ കരീബിയന്‍ ശക്തികളോട് ചെറുതല്ലാത്ത കണക്ക് ഇന്ത്യയ്ക്ക് തീര്‍ക്കാനുണ്ട്. കൂടാതെ പരമ്പര തൂത്തുവാരിയാല്‍ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും ഇന്ത്യയെ കാത്തിരി്പ്പുണ്ട്. ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയെങ്കിലും നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ വിന്‍ഡീസിനെ നിയന്ത്രിക്കുക ശ്രമകരമാണ്. ട്വിന്റി20യില്‍ ഒരു ചരിത്ര നേട്ടത്തിന് അരികിലാണ് ബ്രാവോ.1,000 റണ്‍സും 50 വിക്കറ്റും എന്ന നേട്ടത്തിന് ബ്രാവോയ്ക്ക് ഒരു വിക്കറ്റ് കൂടിമതി. അഫ്രീദി, ഷക്കീബ്, അല്‍ഹസന്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.