കോഴിക്കോട് ഷോപ്പിംഗ് മാളില്‍നിന്നു ചാടി യുവതി ജീവനൊടുക്കി;ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുകള്‍

കോഴിക്കോട് : കോഴിക്കോട് ഷോപ്പിംഗ് മാളില്‍നിന്നും താഴേക്കു ചാടി 24 നാലുകാരി ജീവനൊടുക്കി. തൊണ്ടയാട്ടെ ഷോപ്പിംഗ് മാളില്‍ നിന്നു ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ഷോപ്പിംഗ് മാളിലെ ജീവനകാരിയാണ് യുവതി.പുതിയങ്ങാടി സ്വദേശി അന്‍സയാണ് മരിച്ചത്. മാലിക്കടവ് സ്വദേശി അജന്തദാസാണ് ഭര്‍ത്താവ്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിരന്തരം പീഡനമുണ്ടാകാറുണ്ടായിരുന്നതായി അന്‍സയുടെ ബന്ധുകള്‍ പറഞ്ഞു.രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷം ഫെബ്രുവരിയിലായിരുന്നു അന്‍സയുടെ വിവാഹം.

© 2024 Live Kerala News. All Rights Reserved.