കിടപ്പറയില്‍ നിങ്ങളുടെ പങ്കാളി പിന്നിലാണോ? കാരണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പങ്കാളി കിടപ്പറയില്‍ പിന്നിലാക്കുന്നതിന് കുറെ കാരണങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് സെക്‌സിനോടുള്ള താല്‍പര്യക്കുറവാകാം.മറ്റു ചിലര്‍ താല്‍പര്യക്കുറവ് അഭിനയിക്കുന്നതാകാം. പിന്നെ ചിലര്‍ക്ക് സെക്‌സ് ചെയ്യാന്‍ ഭയമായിരിക്കും. എന്തായാലും അതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ഒരു പ്രധാന കാരണം സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതബോധമാണ് സ്ത്രീകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന കാര്യം. പങ്കാളിക്ക് തന്റെ ശരീരം കണ്ടാല്‍ താല്‍പ്പര്യക്കുറവ് തോന്നുമോ എന്ന് സ്ത്രീകള്‍ ഭയക്കുന്നു.സ്ത്രീകള്‍ പലപ്പോഴും അതിവൈകാരികമായി ചിന്തിക്കുന്നവരാണ്. മാനസികമായി മുറിവേല്‍പ്പിക്കുന്ന പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ ഇവര്‍ മടിക്കും. മറ്റെരു കാരണം ശരീരദുര്‍ഗന്ധവും വായ്‌നാറ്റവുമൊക്കെ സ്ത്രീകളെ സെക്‌സില്‍ നിന്ന് പിന്തിരിപ്പിക്കും.ലൈംഗികബന്ധത്തിനിടയില്‍ വേദന അനുഭവപ്പെടുന്നവര്‍ക്ക് സെക്‌സ് ഒരു പേടി സ്വപ്നമായിരിക്കും. ഇതു മൂലം ഇവര്‍ കിടപ്പറയില്‍ പിന്നിലായേക്കാം.ഗര്‍ഭധാരണഭയവും പങ്കാളിയെ സെക്‌സില്‍ നിന്ന് പിന്തിരിപ്പിക്കും. മക്കളുടെ കാര്യവും വീട്ടു ജോലിയും പൂര്‍ത്തിയാക്കിയ ശേഷം നടുവൊടിഞ്ഞെത്തുന്ന സ്ത്രീകള്‍ക്കു സെക്‌സ് ഒരു വെല്ലുവിളി തന്നെയാണ്. പ്രധാനമായും ഈ കാര്യങ്ങള്‍ കൊണ്ടാണ് പങ്കാളി കിടപ്പറയില്‍ പിന്നോട് നില്‍ക്കാന്‍ കാരണം.