കാസര്‍ഗോഡ്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു. കാസര്‍ഗോഡ്, നീലേശ്വരം എന്നിവിടങ്ങളിലാണ് ഇയാള്‍ പ്രതികള്‍ക്ക ഒളിസങ്കേതങ്ങള്‍ ഒരുക്കിയത്. അസ്ലമിനെ വധിക്കാന്‍ പ്രതികള്‍ എത്തിയ കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയ വളയം സ്വദേശി നിധിന്‍ പിടിയിലായിരുന്നു.