ന്യുഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ മാത്രം ലഭിച്ചതിന് അന്ത്യ നടത്തിയ ആഹഌദപ്രകടനത്തെ പരിഹസിച്ചു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. ഇന്ത്യയെ കളിയാക്കിയ പിയേഴ്‌സ് മോര്‍ഗന് ചുട്ട മറുപടി നല്‍കി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ട്വിറ്ററില്‍ കൂടിയാണ് ഇവരുടെ വാക്‌പോര് മുറുകിയത്.
ചെറിയ സന്തോഷങ്ങള്‍ പോലും മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്നായിരുന്നു സെവാഗിന്റെ മറുപടി. ക്രിക്കറ്റ് ഉത്ഭവിച്ചത് ഇംണ്ടിലാണെങ്കിലും ഇതുവരെ ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ല. ഇതില്‍ ലജ്ജയില്ലേ? എന്നും സെവാഗ് ചോദിക്കുന്നു.എന്നാല്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ടീമിലുണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ ലോകകപ്പ് നേടുമായിരുന്നുവെന്ന് മോര്‍ഗണ്‍ തിരിച്ചടിച്ചു. ട്വന്റി20 ലോകകപ്പ് ഞങ്ങള്‍ നേടി. കെവിന്‍ മാന്‍ ഓഫ് സീരീസുമായി എന്ന കാര്യവും മോര്‍ഗണ്‍ ചൂണ്ടിക്കാട്ടി. ഇതിനും വ്യക്തമായ മറുപടി സെവാഗിനുണ്ടായിരുന്നു. കെവിന്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ വംശജനാണെന്നും അദ്ദേഹം ആഫ്രിക്കയിലാണ് ജനിച്ചതെന്ന കാര്യം മറക്കരുതെന്നായിരുന്നു സെവാഗ് ഇതിനു നല്‍കിയ മറുപടി. ഞങ്ങള്‍ ആഘോഷിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും സെവാഗ് ചോദിക്കുന്നു. എന്തായാലും ട്വിറ്ററിലെ വാക്‌പോര് മറ്റുള്ളവരും ഏറ്റെടുത്തിരിക്കുകയാണ്.