ബാംഗ്ലൂര്‍: ആള്‍ക്കൂട്ടത്തിന്റെ കാടന്‍ മനോഭാവം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വര്‍ധിക്കുന്നു. മോഷണം, സദാചാര പൊലീസ് തുടങ്ങിയ കാര്യങ്ങളിലാണ് കൂടുതല്‍പേരെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ബാംഗ്ലൂരില്‍ പ്രാവിനെ മോഷ്ടിച്ചു വെന്ന് ആരോപിച്ച് മര്‍ദനമേറ്റ മലയാളി യുവാവ് ചികിത്സയിലായിരിക്കെ ഇന്ന് മരിച്ചു. എറണാകുളം സ്വദേശിയായ ജീവന്‍ ടോണി(19)മൈസൂരിലെ ശ്രീരംഗപട്ടണത്ത് ജോലി ചെയ്യുകയായിരുന്നു. ജോലി സ്ഥലത്ത് വെച്ചാണ് പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനമേല്‍ക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഇരുപത് ദിവസങ്ങളിലായി ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടോണി ഇന്നാണ് മരണമടഞ്ഞത്.