ഐതിഹാസിക സമരത്തിനൊരുങ്ങി എസ്.എഫ്.ഐ.. മുഴുവന്‍ സ്‌കൂളുകളിലും സ്വന്തം ചിലവില്‍ പാഠപുസ്‌കമെത്തിക്കുന്ന പദ്ധതി നാളെ ആരംഭിക്കും

കോഴിക്കോട്: ഐതിഹാസികമായ സമരത്തിലേക്ക് തിങ്കളാഴ്ച എസ്.എഫ്.ഐ ചുവടുവെയ്ക്കും. ‘നമ്മുക്ക് അറിവ് നേടാം.. അധികാരികള്‍ തിരിച്ചറിവ് നേടട്ടെ’ എന്ന മുദ്രവാക്യം ഉയര്‍ത്തി, പാഠപുസ്തകം ലഭിക്കാത്ത സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും എസ്.എഫ്.ഐ സ്വന്തം ചിലവില്‍ പാഠപുസ്തകമെത്തിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പുസ്തകത്തിന്റെ കോപ്പികളാണ് വിദ്യാലയങ്ങളില്‍ എത്തിക്കുക. ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലുള്ള പാഠപുസ്തകം ലഭിക്കാത്ത വിദ്യാലയങ്ങളിലേക്കാണ് പുസ്തകമെത്തിക്കുകയെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജന്‍ ലൈവ് കേരള ന്യൂസിനോട് പറഞ്ഞു. അതത് ഏരിയ കമ്മിറ്റികള്‍ക്കാണ് പുസ്ത വിതരണത്തിന്റെ ചുമത. പുസ്തക വിതരണത്തിന്റെ മുഴുവന്‍ ചിലവും എസ്.എഫ്.ഐയാണ് വഹിക്കുക.

അദ്ധ്യായന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പാഠ പുസ്തകമെത്താത്ത സാഹചര്യത്തിലാണ് എസ്.എഫ്.ഐ സ്വന്തം ചിലവില്‍ പാഠപുസ്തകം എത്തിക്കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്ന് വിജിന്‍ കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകമെത്തിക്കാണ് എസ്.എഫ്.ഐ ലക്ഷ്യമിടുന്നതെന്നും വിജിന്‍ ലൈവ് കേരള ന്യൂസിനോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.