തിരുവനന്തപുരം: അമ്മ ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ഒമ്പതുവയസ്സുകാരന് ് ഗുരുതരമായ പരിക്ക്. കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശിനിയാണ് കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. വീട്ടില്‍ പൂട്ടിയിട്ട കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് രക്ഷപ്പെടുത്തിയത്. അമ്മയെ പൊലീസ് കസ്റ്റടിയിലെടുത്തു. കുട്ടിയുടെ അമ്മയും ബന്ധുക്കളും തമ്മില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. അച്ഛനും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അമ്മ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു.