സെക്‌സിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് വിട; പോണ്‍ വീഡിയോകളില്‍ കാണുന്നതല്ല യഥാര്‍ത്ഥ സെക്‌സ്; നല്ലത് തിരിച്ചറിയൂ

സെക്‌സിനെ കുറിച്ചുള്ള ഒരുപാട് അബദ്ധ ധാരണകളുണ്ട്. അത് മാറാന്‍ ഏറ്റവും മികച്ചത് ലൈംഗിക വിദ്യാഭ്യാസമാണ്. മികച്ച സെക്‌സ് എത്രസമയം എടുക്കും എന്ന ചോദ്യത്തിന് ഗവേഷകര്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നു.പോണ്‍ വീഡിയോകളില്‍ കാണുന്നതല്ല യഥാര്‍ത്ഥ സെക്‌സ് എന്ന് വെളിവാക്കുന്നതാണ് ഈ പഠനം.ഗവേഷണം അമേരിക്കയിലെ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ എറി കോര്‍ട്ടിയും ജെനേ ഗാര്‍ഡിയാനിയും ചേര്‍ന്നാണ് സെക്‌സും സമയവും എന്ന കാര്യത്തില്‍ ഗവേഷണം നടത്തിയത്. അമ്പത് പേരിലായിരുന്നു ഗവേഷണം നടത്തിയിരിക്കുന്നത്. ശരാശരി എത്ര സമയമാണ് മികച്ച സെക്‌സ് അനുഭവതിന് എന്ന് ഗവേഷകര്‍ കണ്ടെത്തി. അത് ശരാശരി 13 മിനിട്ടില്‍ കൂടുതലാകില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ചിലരില്‍ ഇത് ഒന്ന് മുതല്‍ രണ്ട് മിനിട്ടിനുള്ളില്‍ സംഭവിയ്ക്കും. ആ സമയം തീരെ കുറവാണെന്നാണ് പഠനം വെളിവാക്കുന്നത്. മൂന്ന് മുതല്‍ ഏഴ് മിനിട്ട് വരെ നീണ്ടു നില്‍ക്കുന്ന സെക്‌സ് ആണെങ്കില്‍ അത് കഷ്ടിച്ച് കൊള്ളാം എന്നാണ് വിലയിരുത്തല്‍. ഏഴ് മിനിട്ട് മുതല്‍ 13 മിനിട്ട് വരെ നീണ്ടു നില്‍ക്കുന്ന ലൈംഗിക ബന്ധം ആണ് അഭികാമ്യം എന്ന് പഠനം പറയുന്നു. ചിലരില്‍ ലൈംഗിക ബന്ധം പത്ത് മുതല്‍ 30 മിനിട്ട് വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇത് വളരെ അപൂര്‍വ്വമാണെന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്. ശരാശരി കണക്കെടുത്തുനോക്കുകയാണെങ്കില്‍ അഞ്ച് മിനിട്ടാണ് ഒരു ലൈംഗിക ബന്ധത്തിന്റെ ദൈര്‍ഘ്യം എന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.