മലപ്പുറം: തലസ്ഥാനത്തെ ഞെട്ടിച്ചത് പോലെ വെറൊരു രീതിയില്‍ എടിഎം തട്ടിപ്പ് മലപ്പുറത്തും നടന്നിരിക്കുന്നു. പണം തട്ടിയത് ബാങ്കില്‍ നിന്നും ബന്ധപ്പെടുന്നുവെന്ന വ്യാജേനെ പിന്‍ നമ്പര്‍ ആവശ്യപ്പെട്ട്. പണം നഷ്ടമായത് കാലിക്കറ്റ് സര്‍വകലാശാലയിലെ മൂന്ന് ജീവനക്കാര്‍ക്ക്. ഇവരില്‍ നിന്നും 86,000 രൂപയോളം തട്ടിയെടുത്തു. സംഭവത്തില്‍ തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. എടിഎം കാര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായെന്നും പുതുക്കാന്‍ പിന്‍ നമ്പര്‍ വേണമെന്നും ആയിരുന്നു ഫോണ്‍ വിളിച്ചവരുടെ ആവശ്യം. പിന്‍ നമ്പര്‍ നല്‍കി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇടപാടുകാര്‍ പണം നഷ്ടമായെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് ഫോണിംഗ് സംവിധാനമാണ് തട്ടിപ്പുകാര്‍ ഫോണ്‍ വിളിക്കായി ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജകാര്‍ഡ് ഉപയോഗിച്ചിരുന്നോ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായോ എന്നും പരിശോധിക്കുന്നുണ്ട്.