ടെലിവിഷന്‍ കാണുന്നതിനിടയില്‍ ശല്യം ചെയ്ത കുട്ടിയെ പിതാവ് തല്ലിക്കൊന്നു; കുഞ്ഞിന്റെ നെഞ്ചില്‍ അതിശക്തമായി 22 തവണ ഇടിച്ചു; ഷിപ്രകോപിയായ പിതാവിനെ അറസ്റ്റ് ചെയ്തു

ഷിക്കാഗോ: ടെലിവിഷന്‍ കാണുന്നതിനിടയില്‍ ബഹളം ഉണ്ടാക്കിയ കുട്ടിയെ പിതാവ് തല്ലിക്കൊന്നു. 21 കാരനായ കോറി മോറിസിനെയാണ് ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. ് ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുട്ടി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ആദ്യം മുറിയിലെ മേശപ്പുറത്ത് കൊണ്ടിരുത്തിയെങ്കിലും കുട്ടി വീണ്ടും മുറിയിലെത്തി ശബ്ദം ഉണ്ടാക്കല്‍ തുടരുകയായിരുന്നു. ദേഷ്യം വന്ന മോറീസ് കുഞ്ഞിനെ മര്‍ദ്ദിക്കുകയും അതിന്റെ മുഖത്തും നെഞ്ചത്തും പല തവണ അടിക്കുകയും ചെയ്തു. ബോധം കെട്ടുവീണ കുട്ടിയെ മോറീസ് വിളിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലൂം മരണം സംഭവിച്ചു. ആഗസ്റ്റ് 13 ന് സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാവ് ജോലിക്ക് പോയിരിക്കുക ആയിരുന്നു. മോറിസ് കുഞ്ഞിന്റെ നെഞ്ചില്‍ അതിശക്തമായി 22 തവണ ഇടിച്ചതായി പൊലീസ് പറഞ്ഞു. കുഞ്ഞ് ബോധം കെട്ടുവീണതോടെ ഇയാള്‍ തന്നെയായിരുന്നു പൊലീസിനെ വിളിച്ചുവരുത്തിയത്. ഇയാള്‍ കുറ്റസമ്മതം നടത്തി.

© 2024 Live Kerala News. All Rights Reserved.