ധാക്ക: കിരണ്‍മാല എന്ന പ്രശസ്ത ബംഗാളി സീരിയലിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം നൂറു പേര്‍ക്ക് പരുക്ക്. ഇന്ത്യന്‍ സീരിയലില്‍ ചൊല്ലി കിഴക്കന്‍ ബംഗ്ലാദേശിലാണ് സംഘര്‍ഷം ഉണ്ടായത്. ഹബിജന്ജ് ജില്ലയിലാണ് സംഭവം. ദുഷ്ട ശക്തികളില്‍ നിന്നും മനുഷ്യവംശത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥ പറയുന്ന സീരിയലാണ് കിരണ്‍മാല. സീരിയലിന്റെ ബുധനാഴ്ച്ചത്തെ എപ്പിസോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ഹാബിജന്ജ് ജില്ലയിലെ ഭക്ഷണ ശാലയില്‍ ഇരുന്നാണ് ഒരു സംഘം ആളുകള്‍ സീരിയല്‍ കണ്ടത്. ഇതിനിടെ രണ്ടുപേര്‍ കഥയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലാവുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു വെന്ന് പൊലീസ് പറയുന്നത്. സംഘര്‍ഷം പുലര്ച്ചേവരെ നീണ്ടുനിന്നുവെന്നും പൊലീസ് അറിയിച്ചു. പൊലീസ് കണ്ണീര് വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.