നിങ്ങളാരാ.. നായര്‍ പോപ്പോ..? സുകുമാരന്‍ നായര്‍ക്കൊരു തുറന്ന കത്ത്..

ambili

അമ്പിളി എഴുതുന്നു..


04.07.2015

കണ്ണൂര്‍

 

 

പ്രിയ സുകുമാരന്‍ നായര്‍ ജി,

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിങ്ങളോട് ഒരു ബഹുമാനവും ആദരവും ഉണ്ടായിരുന്നു, കഴിഞ്ഞ ജൂണ് മാസം 27 തീയ്യതി വരെ. എന്നാല്‍ ഇന്ന് എന്തോ നിങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഒരു മനുഷ്യന്‍ അഹങ്കരിച്ചാലും എത്രത്തോളം അഹങ്കാരം പാടില്ല എന്നതിന് ഉദാഹരണം ആയി നിങ്ങളെ ഓര്‍ത്തു പോവുകയാണ്.
കേരളത്തിലെ നായര്‍ സമുഹത്തിന്റെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന ഏറ്റവും വലിയ പ്രസ്ഥാനം ആയ എന്‍.എസ്.എസ്സു പോലെ പടര്‍ന്നു പന്തലിച്ച ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറുകയെന്നത് ചെറിയ കാര്യമല്ല.

ചങ്ങനാശേരി എന്‍.എസ്.എസ് കോളേജിലെ സഹകരണ സ്റ്റോറില്‍ ഒരു കീഴ്ജീവനക്കാരനായി എത്തിയ നിങ്ങള്‍ എന്‍.എസ്.എസ്സിലെ ഏറ്റവും വലിയ പദവിയായ ജനറല്‍ സെക്രട്ടറി പദം ഇന്നു അലങ്കരിക്കുന്നുെണ്ടങ്കില്‍, അതിനാണ് ഞാന്‍ പറഞ്ഞ ബഹുമാനവും ആദരവും നല്‍കിയത്‌.
പി.കെ. നാരായണപ്പണിക്കര്‍ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കുകയും പിന്നീട് ജനറല്‍ സെക്രട്ടറിയായി മാറുകയും ചെയ്ത നിങ്ങളുടെ വളര്‍ച്ച ആരാലും കുറച്ചു കാണുവാന്‍ കഴിയില്ല. എന്നാല്‍ വളരെ താഴെ തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു വ്യക്തിയെ പോലെയാണോ ഇപ്പോള്‍ സുകുമാരാന്‍ നായര്‍ പെരുമാറുന്നത് എന്ന് തോന്നിപ്പോവുകയാണ്. മന്നത്ത് പത്മനാഭന്‍ ആരാണ് എന്നും അദ്ദേഹം ഇരുന്ന കസരയുടെ മഹിമ എന്താണ് എന്നും മലയാളികളായ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സുകുമാരാന്‍ നായര്‍ക്ക്‌ അത് അറിയുമോ എന്ന് കഴിഞ്ഞ കുറച്ചു നാളുകളായുള്ള നിങ്ങളുടെ പെരുമാറ്റം കൊണ്ട് ജനങ്ങള്‍ക്ക് ആകെ സംശയം ഉണ്ടാകുന്നു.

എന്തിനായിരുന്നു കഴിഞ്ഞ ജൂണ് 27 മന്നത്ത് എത്തിയ സുരേഷ് ഗോപിയോട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് ഇത് പോലെ ഒരു പെരുമാറ്റം നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാവുന്നില്ല. ഒന്നുകില്‍ ഇരിക്കുന്ന കസരയുടെ മഹാല്‍മ്യം നിങ്ങള്‍ അറിയുന്നില്ല. അല്ലങ്കില്‍ നമ്മുടെ നാടിന്റെ സംസ്‌കാരം മനസിലാക്കിയിട്ടില്ല. സുരേഷ് ഗോപി ആരും ആയികൊള്ളട്ടെ, അദ്ദേഹം വന്നത് സുകുമാരാന്‍ നായരുടെ വീട്ടിലേക്കല്ലായിരുന്നു. ഇനി അങ്ങനെ ആയിരുന്നുവെങ്കില്‍ കൂടി ‘അതിഥി ദേവോ ഭവ: ‘ എന്ന നമ്മുടെ നാടിന്റെ ഒരു പൈത്രകം മനസിലാക്കിയുരുന്നുവെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. രാജ്യം ഭരത് ഭൂഷന്‍ നല്‍കി ആദരിച്ച ഒരു മഹാനായ നടനാണ് സുരേഷ് ഗോപി എന്ന പരിഗണന നല്‍കേണ്ടയിരുന്നു. എന്നാല്‍ മന്നത്ത് പത്മനാഭന്റെ മഹിമ അറിയുന്ന ഒരു സാധാരണ മലയാളി എന്ന പരിഗണന എങ്കിലും നല്‍കി അദ്ധേഹത്തെ മടക്കി അയക്കാമായിരുന്നു.

രാഷ്ട്രിയ വോട്ടു കച്ചവടത്തിന് വേണ്ടി നിങ്ങളെ പിന്താങ്ങുന്നവര്‍ ഉണ്ടാവും. എന്നാല്‍ ഒരു ശരാശരി മലയാളി പുച്ഛത്തോട് കൂടി മാത്രമേ എന്‍.എസ്.എസ് നേതാവിന്റെ നിലപാടുകളെ കാണുകയുള്ളൂ. എന്‍.എസ്.എസ് പോലുള്ള നായര്‍ സമുദായതിന്റെ അധികാര ശ്രേണിയില്‍ ഒരു കീഴ്ജീവനക്കാരനായി എത്തിയ സുകുമാരാന്‍ നായര്‍ ചോദ്യം ചെയ്യപെടാന്‍ ഇടയില്ലാത്ത നേതാവായി മാറിയപ്പോള്‍, വന്ന വഴി മറന്നതോ, അല്ലങ്കില്‍ അധികാരത്തിന്റെ മത്തു തലയ്ക്കു പടിച്ചപ്പോള്‍, ഇരിക്കുന്ന കസരയുടെ മഹിമ മറന്നു പോയതോ ആവാം. അല്ലേ.. ? അതും അല്ലങ്കില്‍ നായര്‍ നമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പ്രയക്‌നിച്ച മന്നത്ത് പത്മനാഭനെ മനസിലാക്കാതെ പോയതോ..? അദ്ദേഹം എന്താണ് സമുദായതിനു വേണ്ടി ചെയ്തതെന്നും, എന്താവണം വരും തലമുറ ചെയേണ്ടതെന്നും, നിങ്ങള്‍ മനസിലാക്കാതെ പോയി. മന്നത്ത് പത്മനാഭനെ എന്‍.എസ്. എസ് ആസ്ഥാനത് അടച്ചു പൂട്ടി, മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ നിന്നും താല്പ്പര്യത്തിനു അനുസരിച്ച് തനിക്കു വേണ്ട ആവിശ്യങ്ങള്‍ നേടിയെടുക്കുവാന്‍ മാത്രം, പ്രസ്ഥാനത്തെ മാറ്റി എടുക്കുമ്പോള്‍ അറിയേണ്ട ഒന്നുണ്ട്‌.
കേരളീയ സമൂഹത്തിലും സാമൂഹിക ജീവിതത്തിലും പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ജീവിതമായിരുന്നു മന്നത്ത് പത്മനാഭന്റേതെന്ന്. വൈക്കം സത്യാഗ്രഹമടക്കം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനീതിയ്ക്കും എതിരെ കേരളം കണ്ട എല്ലാ വര്‍ഗ്ഗ വിമോചന പോരാട്ടങ്ങളിലും എന്‍.എസ്.എസ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു, മന്നത്ത് പത്മനാഭനും കേളപ്പജിയും ശ്രീനാരായണ ഗുരുവും പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍താക്കള്‍, നേതാക്കള്‍ ഈ പരിവര്‍ത്തനത്തിന്റെ പതാകാവാഹകരായിരുന്നു. അവര്‍ക്ക് കേരളത്തിലെ പൊതുസമൂഹം അവരുടെതായ വില നല്‍കിയിരുന്നു . ജാതിമത വിവേചനങ്ങള്‍ക്കതീതമായി ആദരിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് മന്നത്ത് പത്മനാഭന് ഭാരതകേസരി ബഹുമതി നല്‍കി അഗീകരിച്ചതും.
വിമോചനസമര വേളയില്‍ അനന്തപുരിയിലൂടെ മന്നത്ത് പത്മനാഭനെ എഴുന്നള്ളിച്ചു കൊണ്ടുപോയത് കേരളത്തിലെ എന്‍.എസ്.എസ് നേതാവ് എന്നാ നിലയില്‍ ആയിരുന്നില്ല. സാമുഹിക പരിഷ്‌കര്‍താവ് എന്ന നിലയില്‍ ആയിരുന്നു. അങ്ങനെ ഉള്ള ഒരു വ്യക്തിയുടെ പേരില്‍ സുകുമാരാന്‍ നായര്‍, നിങ്ങള്‍ ഇന്ന് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരം കാണുമ്പോള്‍ സഹതാപിക്കുവനെ സാധിക്കു,  മന്നത്തിന്റെ മഹിമ അറിയുന്ന ആരെങ്കിലും ഇന്നും എന്‍ എസ് എസ്സില്‍ ഉണ്ടങ്കില്‍ സുകുമാരാന്‍ നായരുടെ വിവരം ഇല്ലായ്മ്മക്കെതിരെ നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്ന്, ഒരു മലയാളി
അമ്പിളി

© 2024 Live Kerala News. All Rights Reserved.