ഗര്‍ഭധാരണ ശേഷിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചു; കുട്ടികള്‍ ഉണ്ടാവാത്തതിനെ ചൊല്ലി അനില്‍ താക്കൂര്‍ ഭാര്യയുമായി കലഹം പതിവായിരുന്നു

നൈനിറ്റാള്‍: ഗര്‍ഭധാരണ ശേഷിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിലാണ്. ഉത്തരാഖണ്ഡിലെ കഷിപുരിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാവാത്തതിനെ ചൊല്ലി അനില്‍ താക്കൂര്‍ ഭാര്യ മീനാക്ഷിയുമായി കലഹം പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം പതിവു പോലെ വഴക്കുണ്ടാക്കി. ഭാര്യയെ കൊലപ്പെടുത്തുമെന്ന് അനില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജോലിക്കായി ബാജ്പൂര്‍ ഹൈവേയിലേക്ക് പോയ മീനാക്ഷിയ്ക്കു മേല്‍ പിന്നാലെ പിന്തുടര്‍ന്നെത്തിയ അനില്‍ റെയില്‍വേ ക്രോസിംഗില്‍ വച്ച് ആസിഡ് ഒഴിക്കുകയായിരുന്നു.
മീനാക്ഷിയെ രക്ഷിക്കാനുള്ള ശ്രമിത്തിനിടെ അതുവഴി കടന്നുപോയ ചിലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിനും ശേഷം അനില്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.