സിവില്‍ സര്‍വീസ് റിസല്‍ട്ട് പ്രഖ്യാപിച്ചു: രണ്ടാം റാങ്ക് മലയാളിയായ രേണു രാജിന്

ദില്ലി: സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടു. രണ്ടാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശിനി രേണു രാജും എട്ടാം റാങ്ക് സ്വന്തമാക്കിയ കെ.നിധീഷുമാണ് മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിയത്. ഒന്നാം റാങ്ക് ഇറ സഗാളും മൂന്നാം റാങ്ക് നിധി ഗുപ്തയും നേടി. ഇത്തവണ ആദ്യത്തെ അഞ്ച് റാങ്കില്‍ നാലും പെണ്‍കുട്ടികള്‍ക്കാണ് എന്ന പ്രത്യേകതയുണ്ട്.

1,236 പേരുടെ റാങ്ക് പട്ടികയാണ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചത്. അഭിമുഖ പരീക്ഷ കഴിഞ്ഞ നാലാം ദിവസം ഫലം പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയമാണ്. 4,51,000 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ ആദ്യ നൂറില്‍ 12 മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.

സിവില്‍ സര്‍വ്വീസ് എക്സാമിന് റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാം റാങ്ക് അപ്രതീക്ഷിതമാണെന്ന് രേണു രാജ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.