ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. കുറച്ച് കഴിക്കണം എന്ന് വിചാരിച്ചാലും ചിക്കന്‍ വിഭവങ്ങളേടുള്ള ഇഷ്ടം കാരണം കൂടുതല്‍ കഴിച്ച് പോകും. എന്നാല്‍ ഈ വിഭവങ്ങള്‍ കഴിക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം. ക്യാന്‍സര്‍ ഉണ്ടാക്കുന്ന ആഹാരങ്ങളുടെ ലിസ്റ്റിലേയ്ക്ക് ചിക്കന്‍ വിഭവം കൂടി വന്നിരിക്കുന്നു. അതില്‍ തന്നെ ഏറ്റവും അപകടകരമായ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍. ഗ്രില്‍ഡ് ചിക്കന്റെ ഉപയോഗം വൃക്കയിലെ അര്‍ബുദത്തിന് കാരണമാകുമെന്നാണ് പഠനം. തീയില്‍ വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസവിഭവങ്ങളും അതുപോലെ തന്നെ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും കിഡ്‌നിയെ പ്രതികൂലമായി ബാധിക്കുന്നു. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം വൃക്കയില്‍ ക്യാന്‍സറുണ്ടാക്കുമെന്ന് പഠനം പറയുന്നു. അര്‍ബുദ രോഗികളെ പഠന വിധയമാക്കിയതില്‍ നിന്നാണ് ഭക്ഷണക്രമം ക്യാന്‍സറിന് കാരണമാകുമെന്ന വിലയിരുത്തലില്‍ എത്തിയത്.