കഞ്ചാവ് ലഹരിയില്‍ ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ത്തും;ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ ഒരു കിലോ കഞ്ചാവുമായി പിടികൂടി

മംഗലപുരം: കഞ്ചാവ് ലഹരിയില്‍ ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ക്കുകയും തടയാനെത്തിയ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രതിയെ ഒരു കിലോ കഞ്ചാവുമായി മംഗലപുരം പൊലീസ് പിടികൂടി. വെയിലൂര്‍ കൈലാത്തുകോണം പൂത്താക്കള്‍ വീട്ടില്‍ വിന്‍സെന്റ് (30) ആണ് പിടിയിലായത്. പതിനാറാംമൈലില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലാണ് സംഭവം. വനിതാഡ്രൈവറുടെ ഓട്ടോ അടിച്ചുതകര്‍ത്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ വൈരാഗ്യംമൂലമാണ് ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ത്തത്. ചൊവ്വാഴ്ച വൈകീട്ടാണ് ഒരു കിലോ കഞ്ചാവുമായി പൊലീസ് ഇയാളെ പിടികൂടിയത്. വെട്ടേറ്റ മംഗലപുരം പാട്ടത്തില്‍ വീട്ടില്‍ സലാമിനെ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.