അഴിമതിയില്‍ മുങ്ങിക്കുളിച്ച് മയ്യഴി.. മയ്യഴിയുടെ സൗന്ദര്യം മുകുന്ദന്റെ രചനയില്‍ മാത്രം.. സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്…

ചാൾസ് ജോർജ് 
മാഹി, സ്വജനപക്ഷപാതവും, അഴിമതികളും തേര്‍വാഴ്ച നടത്തുന്ന, ഇന്ത്യയിലെ ഏക കേന്ദ്ര ഭരണ പ്രദേശം. വികസനങ്ങള്‍ പലതും പാതി വഴിയില്‍ മുടങ്ങി നില്‍ക്കുന്നു. അടങ്കല്‍ തുക മുഴുന്‍ നല്‍കിയിട്ടും പാതിവഴി മുടങ്ങി നില്‍ക്കുന്ന മാഹി ഹാര്‍ബര്‍ പദ്ധതി. ഒരു വര്‍ത്തോളമായി, ഈ പദ്ധതിയുടെ പണി നിലച്ചിട്ട്. എന്തിനായിരിക്കും ഈ പണിയുടെ വര്‍ക്ക് എഞ്ചിനീയര്‍ പോണ്ടിച്ചരിയില്‍ പോയി ആത്മഹത്യ ചെയ്തത്. ഒരു പക്ഷേ അത് ആത്മഹത്യ തന്നെയായിരിക്കാം…? ഇന്ത്യയില്‍ മറ്റ് എവിടേയും കാണാത്ത ഒന്ന് മാഹിയില്‍ കാണാം. എംഎല്‍എ യ്ക്ക് Z കാറ്റഗറി പോലെയുള്ള സെക്യൂരിറ്റി. പുതിയ സ്ഥാപനങ്ങളോ സംരഭങ്ങളോ ആരംഭിക്കണമെങ്കില്‍ എംഎല്‍എയ്ക്ക് 10 ശതമാനം കമ്മീഷന്‍ നല്‍കണം.കേരളത്തില്‍ നിന്നും കയറ്റി അയക്കുന്ന ഫ്‌ളൈവുഡ് നികുതിയിളവ് ലഭിക്കാന്‍ വേണ്ടി മാഹിയിലെ ഇടനില സ്ഥാപനങ്ങള്‍ വഴി റീ എക്‌സപോര്‍ട്ട് ചെയ്യുക പതിവാണ്. ഇതുവഴി കേരളത്തിന് നികുതിയിനത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതുവരെ ഇടത് പക്ഷം ഭരിക്കാത്ത മാഹിയില്‍ ഏറ്റവുമധികം ജോലി ലഭിച്ചിരിക്കുന്നത് സിപിഎം അനുഭാവികള്‍ക്കാണ്. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ജോലി നല്‍കി, അവരുടെ വായ മൂടി കെട്ടുക എന്ന കുതന്ത്രത്തിന്റ ഭാഗമായിട്ടാണ്. മാഹിയില്‍ ഏറ്റവുമധികം കണ്ടുവരുന്നത് ഇലട്രിക്കല്‍ , ഹാര്‍ഡ്‌വെയര്‍, ലിക്കര്‍ ,ഷോപ്പുകളാണ്. ഇതില്‍ പകുതിയിലധികം കേരളത്തിലുള്ളവരുടെ ഇന്‍വെസ്റ്റ്‌മെന്റാണ്. മാഹിക്ക് പുറത്ത് നിന്നും ഒരാള്‍ സ്ഥാപനം ആരംഭിക്കണമെങ്കില്‍, മാഹിയിലെ സ്ഥിര താമസക്കാരനായ വോട്ടറുടെ റെക്കമെന്റേഷന്‍ ആവശ്യമാണ്. അതിന് മാഹിക്കാര്‍ നല്ല ക്യാഷ് ഈടാക്കുന്നുണ്ട്. അതുപോലെ തന്നെ സര്‍ക്കാര്‍ കോട്ടേഴ്‌സുകള്‍ പലതും, പോലീസ് കോട്ടേഴ്‌സ്, ഫയര്‍ഫോഴ്‌സ് കോട്ടേഴ്‌സ് എന്നിവയൊക്കെ സാധാരണക്കാര്‍ക്ക് വടകയ്ക്ക് നല്‍കിയിരിക്കുന്നു. സര്‍ക്കാര്‍ അപ്പോയിന്‍മെന്റ് ലെറ്റര്‍, രാത്രിയ്ക്ക് രാത്രി തിരുത്തി, പേര് മാറ്റി മറിച്ച് കൊടുത്ത ചരിത്രവും മാഹിക്ക് മാത്രം അവകാശപ്പെട്ടാതാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങല്‍ തടഞ്ഞ് നിര്‍ത്തി അധികാരികളുടെ മൗനസമ്മതത്തോടെ പണപ്പിരിവ് നടത്തുന്നു. പോലീസിനെക്കാള്‍ അധികാരം ഹോം ഗാര്‍ഡുകള്‍ക്കാണ് എന്ന പൊതുജനത്തെ തോന്നിപ്പിക്കും വിധമാണ് ഇവരുടെ പെരുമാറ്റം. കാറ്റൊന്നടിച്ചല്‍ ഉടനെ നഷ്ടമാകുന്ന വൈദ്യുതി സംവിധാനമാണ് മാഹിക്കുള്ളത്. സ്വന്തമായി ജനറേറ്റര്‍ സംവിധാനമോ, സോളാര്‍ പവര്‍സ്‌റ്റേഷനോ മാഹിക്കില്ല. മാഹിയും, പള്ളൂരും, ചാലക്കരയും അടക്കമുള്ള പ്രദേശങ്ങള്‍ക്കായി ഒരു സബസ്‌റ്റേഷന്‍ മാത്രമാണുള്ളത്. മാഹി ആയുര്‍വേദ ആശുപത്രയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ പുറം നാടുകളില്‍ ജോലി ലഭിക്കല്‍ പ്രയാസമാണ്, കാരണം അത്രക്കും മികച്ച അധ്യാപനമാണ് അവിടെ.മാഹിയിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട അഡ്മിഷനുകളില്‍ പലതും, നിശ്ചിത ശതമാനത്തില്‍ അധികം കേരള വിദ്യാര്‍ഥികള്‍ക്ക് നിയമനം നല്‍കി, അട്ടിമറിക്കുകയാണ് പതിവ്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് മാഹിയിലെ ഭൂരിഭാഗം വ്യാപാരവും നടക്കുന്നത്, അതും റോഡ് സൈഡില്‍. ഗതാഗത സംവിധാനവും താറുമാറാണ്, ഈ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇടയിലൂടെയുള്ള വാഹന സഞ്ചാരം ജനജീവിതത്തെ കാര്്യമായി ബാധിക്കുന്നുണ്ട്. മാഹിയിലെ മറ്റൊരു കാഴ്ച ഭൂമാഫിയകളുടെ വിളയാട്ടമാണ്. സെന്റ് ഒന്നിന് നാല് ലക്ഷമാണ് വില. മയ്യഴിയ്ക്ക് സ്വന്തമായി ഒരു മാര്‍ക്കറ്റ് പോലുമില്ല. മാഹിയ്ക്ക് പുറത്തു നിന്നും അധിക പണം നല്‍കി നിത്യോപയോഗ സാധനങ്ങള്‍ അടക്കം വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തുകാര്‍. ഈ സംഭവവികാസങ്ങള്‍ ഒന്നും തന്നെ പോണ്ടിച്ചേരിയിലെ അധികാര കേന്ദ്രങ്ങള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാല്‍ ഉദ്യോഗസ്ഥരെ വിളിച്ച വരുത്തി സല്‍ക്കരിച്ച് പറഞ്ഞയക്കുന്നതോടെ എല്ലാ വിഷയങ്ങളും അവസാനിക്കുന്നു. 9 കിലോമീറ്റര്‍ ചുറ്റളവിലുള്ള മാഹി, ശരിക്കും നിഘൂഡതകളുടേയും അഴിമതികളുടേയും കലവറയാണ്.

© 2024 Live Kerala News. All Rights Reserved.