സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം ശക്തമാക്കി; ഇറാനിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ വിമത നിയന്ത്രിത പ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണങ്ങള്‍ ശക്തമാക്കി. ഇറാനിലെ വ്യോമസേനാ കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ 27 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അലപ്പോയും ഇദ്‌ലിബും ദെയര്‍ അല്‍സൂര്‍ പ്രവിശ്യ എന്നീ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇറാനില്‍നിന്ന് ആക്രമണം നടത്തുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍അസദിന്റെ വിഭാഗത്തെ സഹായിക്കുന്ന നിലപാടാണ് റഷ്യയും ഇറാനും നേരത്തേ മുതല്‍ സ്വീകരിച്ചത്. 2011ല്‍ ബാഷര്‍ അല്‍അസദിന് നേരെ ഒരു ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സൈനിക, സാമ്പത്തിക പിന്തുണ നല്‍കി ഇറാന്‍ സഹായിച്ചിരുന്നു.’നിര്‍ഭാഗ്യകരമാണ്, എന്നാല്‍ അതിശയിപ്പിക്കുന്നില്ല’എന്നാണ് യുഎസ് റഷ്യയുടെ വ്യോമാക്രമണത്തെ കുറിച്ച് പ്രതികരിച്ചത്.