കോഴിക്കോട്: അലിഗഢ് മുസ്ലിം സര്‍വകലാശാലഡയരക്റ്ററുടെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെണെന്ന സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബി ജെ പി ജനറല്‍ സെകട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ഡയരക്ടര്‍ ഡോ:അബ്ദുള്‍ അസിസിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം.വ്യാജ രേഖ നിര്‍മ്മാണത്തിന് പിന്നിലെ മുസ്ലീം ലീഗിലെ മന്ത്രിയുടെ പങ്ക് സമഗ്രമായ അന്വേഷണത്തിലുടെ മാത്രമേ പുറത്തു കൊണ്ടുവരാന്‍ സാധിക്കു,മുസ്ലിം ലീഗ് കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ കുളം തോണ്ടുകയാണെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് ലൈവ് കേരള ന്യൂസിനോട് പറഞ്ഞു.