ഖേല്‍രത്‌ന- അര്‍ജുന പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; അത്‌ലറ്റ് ടിന്റു ലൂക്കയും, സ്‌ക്വാഷ് താരം ദിപിക പള്ളിക്കലും സാധ്യതാപട്ടികയില്‍; വിരാട് കൊഹ്‌ലിക്ക് ഖേല്‍രത്‌ന അവാര്‍ഡിന് സാധ്യത

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡും, അര്‍ജുന അവാര്‍ഡും ഇന്ന് പ്രഖ്യാപിക്കും. മലയാളി അത്‌ലറ്റ് ടിന്റു ലൂക്കയും, സ്‌ക്വാഷ് താരം ദിപിക പള്ളിക്കലും പുരസ്‌കാര സാധ്യത പട്ടികയില്‍ മുന്നിലാണ്. തുഴച്ചില്‍ താരം ബെറ്റി ജോസഫ്, അത്‌ലറ്റ് ഓപി. ജെയ്‌ഷെ എന്നിവര്‍ അര്‍ജുന അവാര്‍ഡിന്റെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി ഖേല്‍രത്‌ന അവാര്‍ഡിന്റെയും, അജിങ്കെ രഹാനെ അര്‍ജുന അവാര്‍ഡിന്റെയും സാധ്യത പട്ടികയില്‍ ഉണ്ട്. എസ്സ്‌കെ അഗാര്‍വാളിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്.
1991 മുതലാണ് കായിക രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് രാജിവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദായിരുന്നു പ്രഥമ പുരസ്‌കാര ജേതാവ്.

© 2024 Live Kerala News. All Rights Reserved.