നടന്നുപോകുകയായിരുന്ന വീട്ടമ്മയെ കാറില്‍ ബലമായി പിടിച്ചുകയറ്റിയ ശേഷം കൂട്ടബലാത്സംഘം ചെയ്തു; വഴി ചോദിക്കാനെന്ന വ്യാജേന കാര്‍ അടുത്തുകൊണ്ടുവന്ന് നിര്‍ത്തിയശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍

മീററ്റ്: മരുന്നുവാങ്ങാനായി മകള്‍ക്കൊപ്പം നടന്നുപോകുന്നതിനിടെ വീട്ടമ്മയെ വഴി ചോദിക്കാനെന്ന വ്യാജേന കാര്‍ അടുത്തു നിര്‍ത്തിയശേഷം തട്ടിക്കൊണ്ടുപോയാണ് കൂട്ടബലാത്സംഘത്തിനിരയാക്കിയത്. മീററ്റിലെ ശാസ്ത്രി നഗറിലാണ് സംഭവം. ക്രൂരമായ ബലാത്സംഘത്തിനിരയായ 45 കാരിയായ വീട്ടമ്മയെ നാലു മണിക്കൂറുകള്‍ക്ക് ശേഷം അക്രമികള്‍ ശിവാജി റോഡില്‍ ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടു. അബോധാവസ്ഥയില്‍ വഴിയില്‍ കിടന്ന വീട്ടമ്മയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.