നഗ്‌നരായി ഉറങ്ങാറുണ്ടോ? ഗുണങ്ങള്‍ എന്താണെന്ന് നോക്കൂ

നഗ്നരായി ഉറങ്ങുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. ഉറങ്ങുമ്പോള്‍ ശരീരത്തില്‍ താപനില സ്വാഭാവികമായി താഴും. അതുകൊണ്ട് തന്നെ നഗ്നരായി ഉറങ്ങിയാല്‍ ശരീരത്തിലെ താപനില നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രവുമല്ല ചൂട് കൂടിയ അവസ്ഥയില്‍ ബാക്ട്ടീരിയകള്‍ വളരാനും രോഗപ്രതിരോധശക്തിയെ തകര്‍ക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചൂട് കുറഞ്ഞ ശാരീരികാവസ്ഥ നിലനിര്‍ത്തേണ്ടത് വളരെ പ്രാധാന്യം തന്നെയാണ്. അതുപോലെ തന്നെ നല്ല ഉറക്കം കിട്ടാനും നഗ്നമായി ഉറങ്ങിയാല്‍ മതിയെന്ന് ഗവേഷകര്‍ പറയുന്നു. പ്രായമുള്ളവരിലും രോഗികളിലും നടത്തിയ പരീക്ഷണങ്ങളിലാണ് നഗ്‌നരായി ഉറങ്ങുന്നത് കൂടുതല്‍ സുഖനിദ്ര സമ്മാനിച്ചെന്ന് മനസിലായത് . കഴുത്തിനു ചുറ്റുമുള്ള നല്ല കൊഴുപ്പായ ബ്രൌണ്‍ ഫാറ്റിനെ ഉദ്ദീപിപ്പിയ്ക്കാന്‍ നഗ്‌ന ഉറക്കത്തിനു കഴിവുണ്ട്. ഇത് കൂടുതല്‍ കലോറി കത്തിച്ചു കളയാന്‍ ശരീരത്തെ സഹായിക്കുന്നു. വളര്‍ച്ചാ ഹോര്‍മോണുകളെ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാനും നഗ്നമായ ഉറക്കം സഹായിക്കുന്നു. കോര്‍ട്ടിസോള്‍ ലെവല്‍ കുറച്ചു കൊണ്ടുവരുന്നതിനാല്‍ വിശപ്പ് കുറയുകയും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.