നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തി;കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി സുരേഷ്

തിരുവനന്തപുരം: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരത്തും ക്വട്ടേഷന്‍ ഗുണ്ടാ കുടിപ്പക. നെയ്യാറ്റിന്‍കരയ്ക്ക് സമീപം വണ്ടന്നൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച യുവാവിലെ കാറിലെത്തിയ ഗുണ്ടാസംഘം ഇടിച്ച് വീഴ്ത്തിയ ശേഷം നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. തമലം സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് ഈ ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ നാലു പേര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തലസ്ഥാനത്ത് നേരത്തെ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ബിനുകുമാര്‍ എന്നയാളെ വധിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ ആളാണ് സുരേഷ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

© 2024 Live Kerala News. All Rights Reserved.