തറയില്‍ തുപ്പിയതിന് ശുചീകരണ തൊഴിലാളി യുവാവിനെ കുത്തിക്കൊന്നു; തുപ്പരുതെന്ന് പറഞ്ഞിട്ട് അത് വകവയ്ക്കാതെ വീണ്ടും തുപ്പിയതാണ് പ്രകോപനം

ന്യൂഡല്‍ഹി: തറയില്‍ തുപ്പിയതിന് ശുചീകരണ തൊഴിലാളി യുവാവിനെ കുത്തിക്കൊന്നു. ഹൗസ് ഖാസിലെ ഗൗതം നഗറില്‍ താമസിക്കുന്ന മുര്‍ഷിദ് (34) ആണ് കൊല്ലപ്പെട്ടത്. ശുചീകരണ തൊഴിലാളിയായിരുന്നു മുകേഷ് തറയില്‍ തുപ്പരുതെന്ന മുര്‍ഷിദിനോട് പറഞ്ഞു. എന്നാല്‍ ഇത് വകവയ്ക്കാതെ മുര്‍ഷിദ് വീണ്ടും തുപ്പുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും കത്തിക്കുത്തും ഉണ്ടാവുകയായിരുന്നുയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.