ബോക്‌സിങ്ങില്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍; പെട്രോസ്‌ക്കസിനെ ഇടിച്ചിട്ടാണ് താരത്തിന്റെ ജയം

റിയോ ഡി ജനീറോ: ബോക്‌സിങ്ങില്‍ 64 കിലോഗ്രാം ലെയ്റ്റ് വെല്‍റ്റര്‍വെയ്റ്റില്‍ ഇന്ത്യയുടെ മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ലിഥ്വാനിയയുടെ പെട്രോസ്‌ക്കസിനെ ഇടിച്ചിട്ടാണ് പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വെല്‍റ്റര്‍വെയ്റ്റില്‍ മനോജ് കുമാര്‍ രണ്ടാം റൗണ്ടിലെ അവസാന പതിനാറില്‍ കടന്നത്. 64 കിലോ ഗ്രാം വിഗത്തില്‍ മത്സരിക്കാനിറങ്ങിയ മനോജ് കുമാറിന് കടുത്ത വെല്ലുവിളിയായിരുന്നു ലിഥ്വനിയയുടെ പെട്രോസ്‌ക്ക്‌സ് ഉയര്‍ത്തിയത്. ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ മനോജ് കുമാറ് ഒരു പോയിന്റിന് പെട്രോസ്‌ക്കസിനേക്കാള്‍ മുന്നിലായി എന്നാല്‍ മത്സരം കൈവിടുമെന്ന് സംശയിച്ച ലിത്വാനിയക്കാരന്‍ രണ്ടാം റൗണ്ടിന്റെ തുടക്കത്തിലേ തന്നെ ആക്രമണം തുടങ്ങി. എന്നാല്‍ ആ പതറച്ചയില്‍ നിന്നും പ്രതിരോധ തന്ത്രം പയറ്റി മനോജ് എതിരാളിയുടെ പിഴവുകള്‍ക്കായി കാത്തിരുന്നു. രണ്ടാം റൗണ്ടിന്റെ പോയിന്റ് ടാലി വന്നപ്പോള്‍ മനോജ് കുമാര്‍ ലീഡ് നേടി. അവസാന നിമിഷത്തില്‍ മനോജ് പിഴവുകള്‍ വരുത്തിയപ്പോള്‍ മൂന്നാം റൗണ്ടില്‍ പെട്രോസ്‌ക്ക്‌സ് ഒരു പോയിന്റിന് മുന്നിലായിരുന്നു. പെട്രോസ്‌ക്ക്‌സിനെതിരായ മനോജ് കുമാറിന്റെ വിജയം ആത്മവിശ്വാസം പകരുന്ന നേട്ടമാണ്.

© 2024 Live Kerala News. All Rights Reserved.