കൊച്ചി: കേര ഉത്‌പന്നങ്ങളുടെ നിർമ്മാണം, സംസ്‌കരണം, വില്‌പന, ഗവേഷണം എന്നിവ പ്രോത്‌സാഹിപ്പിക്കാനായി നാളികേര ടെക്‌നോളജി മിഷൻ സംരംഭങ്ങളുടെ പ്രോജക്‌റ്റ് അപ്രൂവൽ കമ്മിറ്റി 21.20 കോടി രൂപയുടെ 19 പദ്ധതികൾക്ക് അനുമതി നൽകി. ഇവയ്‌ക്ക് 4.25 കോടി രൂപ സബ്‌സിഡിയും അനുവദിച്ചു.
നാളികേര വിസകന ബോർഡ് ചെയർമാൻ ടി.കെ. ജോസിന്റെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. 19 പദ്ധതികളിൽ 13 എണ്ണം നാളികേര സംസ്‌കരണമാണ് ഉദ്ദേശിക്കുന്നത്. അഞ്ചെണ്ണം ഗവേഷണം ലക്ഷ്യമിടുന്നു. മാർക്കറ്റ് പ്രൊമോഷനാണ് മറ്റൊരു പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിൽ പ്രതിദിനം 15,000 തേങ്ങ സംസ്‌കരിക്കാവുന്ന വെർജിൻ കോക്കനട്ട് ഓയിൽ സംസ്‌കരണ യൂണിറ്റിനും യോഗം അനുമതി നൽകി