അര്‍ജുന്‍ സി വനജ്…
കോഴിക്കോട്: അലിഗഢ് മുസ്ലീം സര്‍വകലാശാല മലപ്പുറം സെന്ററിലെ ഡയറക്ടര്‍ ഡോ: അബ്ദുള്‍ അസീസിന്റെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് രേഖകള്‍. ഡയറക്ടര്‍ പദവിയിലിരിക്കാന്‍ യുജുസി നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഡോ; അബ്ദുള്‍ അസീസ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ ഇല്ലെന്നാണ് വ്യക്തമാകുന്നത്. തുടര്‍ച്ചയായി 10 വര്‍ഷമെങ്കിലും ഒരേ കോളേജില്‍ പ്രവര്‍ത്തന പരിചയം വേണമെന്ന് യുജിസി നിയമമാണ് ഇവിടെ അട്ടിമറിക്കപ്പെട്ടത്.
സമര്‍പ്പിച്ച കേരളത്തിലെ പ്രവൃത്തി പരിചയം ഇങ്ങനെ
1991-1993 വര്‍ഷത്തില്‍ ഗസ്റ്റ് ലക്ചറര്‍
1993-96 എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ഗസ്റ്റ് ലക്ചറര്‍
1996-2002 സ്ഥിരം നിയമനം നേടി
തുടര്‍ന്ന് സീനിയര്‍ ഗ്രേഡ് ലക്ചറര്‍( തിരുവനന്തപുരം ലോ കോളേജ്)
എന്നാല്‍ എജിയില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം
ലഭിച്ച രേഖകള്‍ പറയുന്നത്, ഇതേ കാലയളവില്‍ ഡോ: അബ്ദുള്‍ അസീസ് എറണാകുളം ലോ കോളേജിലും, കാലിക്കറ്റ് ലോ കോളേജിലും ജോലി ചെയ്തിട്ടുണ്ടെന്നാണ്. ഇതോടെ തുടര്‍ച്ചയായി ഒരു കോളേജില്‍ 10 വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം വേണമെന്ന യുജിസി നിയമ സാധുത അബദുള്‍ അസീസിന് ലഭിക്കില്ല. എറണാകുളം , കോഴിക്കോട് ലോ കോളേജുകളില്‍ ജോലി ചെയ്ത കാര്യം മറച്ചുവെച്ചാണ് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റാണ് തയ്യാറാക്കിയതെന്ന് വ്യക്തം.
യുജിസി നിഷ്‌കര്‍ഷിക്കുന്ന 10 വര്‍ഷത്തെ പ്രവൃത്തി പരിചയത്തിന് പകരം 11 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അബദുള്‍ അസീസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എത്യോപ്യയിലെ ഡിബബ് യൂണിവേഴ്‌സിറ്റിയിലെ സര്‍ട്ടിഫിക്കറ്റാണ് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഇത് വ്യാജമാണെന്നും പ്രാധമിക പരിശോധനയില്‍ വ്യക്തമാണ്.
ഡിബബ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയ പ്രവൃത്തി പരിചയം
2002-2007 ഡിബബി സര്‍വകലാശാല
2007-2009 യൂറോപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
2009-2011 അസോസിയേറ്റ് പ്രൊഫസര്‍(ഡിബബ് സര്‍വകലാശാല
എന്നാല്‍ 2006 ല്‍ ഡിബബ് സര്‍വകലാശാല ഹവാസ സര്‍വകലാശാല എന്ന് പേര് മാറ്റിയിരുന്നു. എന്നാല്‍ 2011 ല്‍ അബ്ദുള്‍ അസീസിന് ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ ഡിബബ് സര്‍വകലാശാല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്ദുള്‍ അസീസിന്റെ വിദേശ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. ഈ സര്‍ട്ടിഫിക്കറ്റുകളിലെ തിയതി, റഫറന്‍സ് എന്നിവ എഴുതി ചേര്‍ത്തതാണെന്നും സൂചനയുണ്ട്.
ഡോ: അബദുള്‍ അസീസിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് പറയുന്ന ടാലന്റ് പബ്ലിക്കേഷന്‍സ് 2005 ല്‍ ആണ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ആരംഭിക്കുന്നത്. എന്നാല്‍ ഡോ; അബദുള്‍ അസീസിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 1995 ലും 2003 ലുമാണ്. ഡോ; അബ്ദുള്‍ അസീസിന്റെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെ്തിരിക്കുന്നത് തിരുവനന്തപുരം നഗരസഭയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ഭാര്യ ഹയറുന്നീസയാണ്.
ഡോ: അബ്ദുള്‍ അസീസിന്റെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അയ്യമ്പള്ളി സ്വദേശി വിഎസ് രാധാകൃഷ്ണനാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷനെ ജൂണ്‍ 29 ന് സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രയ്ക്കും, ആഭ്യന്ത മന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിഎസ് രാധാകൃഷ്ണന്‍.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നതപഠനം ലക്ഷ്യമിട്ട് ആരംഭിച്ച പെരിന്തല്‍മണ്ണയിലെ അലിഗഢ് സെന്റര്‍ പൂര്‍ണ്ണമായും കേന്ദ്ര ഫണ്ടിലാണ് പ്രവൃത്തിക്കുന്നത്. മുസ്ലീം ലീഗ് മന്ത്രിയുടെ പിന്‍ബലത്തിലാണ് ഡോ: അബ്ദുള്‍ അസീസ് വ്യാജരേഖകള്‍ നിര്‍മ്മിച്ച് ഡയറക്ടര്‍ പദവിയിലെത്തിയതെന്നാണ് ചില കോണുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.