നാല് ഇന്ത്യന്‍വംശജര്‍ക്ക് ‘അമേരിക്കയുടെ അഭിമാനം’ പുരസ്‌കാരം

 

വാഷിംഗ്ടണ്‍: നാല് ഇന്ത്യന്‍ വംശജര്‍ക്ക് ‘ദി പ്രൈഡ് ഓഫ് അമേരിക്ക’ (അമേരിക്കയുടെ അഭിമാനം) പുരസ്‌കാരം.

അമേരിക്കന്‍ സമൂഹത്തെയും സംസ്‌കാരത്തെയും വിപണിയെയും ഉന്നതിയിലേക്ക് നയിക്കാന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നാലു ഇന്ത്യന്‍വംശജര്‍ ഉള്‍പ്പടെ 38 പേര്‍ക്ക് ന്യൂയോര്‍ക്കിലെ കാര്‍നെഗി കോര്‍പ്പറേഷന്‍ പുരസ്‌കാരം നല്‍കിയത്.

അറ്റോര്‍ണിയായ പ്രീത് ഭരാര, ഹാര്‍വാഡ് കോളജ് പ്രൊഫസര്‍ രാകേഷ് ഖുരാന, എം.ഐ.സി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മധുലിഖ ശിഖ, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ എബ്രഹാം വര്‍ഗീസ് എന്നിവരാണ് പട്ടികയില്‍ ഇടംനേടിയവര്‍.

1911 ലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ആന്‍ഡ്രൂ കാര്‍നെഗി ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് വര്‍ത്താന്‍ ഗ്രിഗോറിയനാണ് ഇക്കൊല്ലത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

© 2024 Live Kerala News. All Rights Reserved.