ചാനല്‍ മേധാവിയ്ക്ക് പാതിരാകിറുക്ക്.. മാധ്യമപ്രവര്‍ത്തകന്‍ തൊഴില്‍ രാജിവെച്ചു..

കൊച്ചി: സംഭവം കൊച്ചിയിലെ ഒരു സ്വകാര്യ സാറ്റ്‌ലെറ്റ് ചാനലിലാണ്. നീണ്ട ജോലിക്ക് ശേഷം ഒരു ദിവസത്തെ അവധിയ്ക്ക് പോയ റിപ്പോര്‍ട്ടറാണ് ചാനല്‍ മേധാവിയുടെ മോക്ഡ്രില്ലില്‍ പെട്ടത്. കക്കനാട് തീ പിടുത്തം ഉണ്ടായി എന്നായിരുന്നു ചാനല്‍ മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം റസപ്ഷനില്‍ നിന്ന് വന്ന ഫോണ്‍കോള്‍.

സംഭവത്തെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ..
പ്രാഞ്ചിയേട്ടന്റെ പാതിര കിറുക്ക്
ഒരു പ്രമുഖ ചാനലിന്റെ കൊച്ചി ബ്യൂറോ എന്ന കപ്പല്‍ ഒറ്റയ്ക്ക് ഓടിച്ചിരുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ ഒരു ദിവസത്തെ അവധിക്കു നാട്ടില്‍ പോയിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ ചാനല്‍ ആപ്പീസിലെ റിസപ്ഷനില്‍ നിന്ന് കോള്‍. ചേട്ടാ റിസപ്ഷനില്‍ ആരോ വിളിച്ചു പറഞ്ഞു കാക്കനാട് തീപിടുത്തമുണ്ടായെന്ന്, രാത്രി ഷിഫ്റ്റിനു ആരെങ്കിലുമുണ്ടാകാറുണ്ടൊയെന്നും പുതുതായി വന്ന റിസപ്ഷനിസ്റ്റ് പയ്യന്‍ ചോദിച്ചു.
നീണ്ട ഡ്യൂട്ടികള്‍ക്ക് ശേഷം ഒറ്റ ദിവസത്തേ അവധിയ്ക്കു വന്നതാണു ഭായി. രാത്രി ഷിഫ്റ്റുപോയിട്ട് ഒരു ഷിഫ്റ്റുമില്ലാതെയാ പണിയെടുക്കുന്നത്, ട്രെയിനിയായി ഒരു കുട്ടി രണ്ട് ദിവസം മുമ്പ് ജോയിന്‍ ചെയ്തിട്ടുണ്ട്. അത് കാര്യങ്ങള്‍ പഠിച്ചു തുടങ്ങിയിട്ടുപോലുമില്ല. ഇനി എന്തേലും ഉണ്ടങ്കില്‍ തന്നെ ആ കുട്ടിയെ എങ്ങനെ വിളിക്കാനാ. പോരാത്തതിന് വണ്ടി, ഡ്രൈവര്‍, കാ്യാമറാമാന്‍, എന്തിന് രാത്രിയില്‍ ഷൂട്ട് ചെയ്യാന്‍ ഫഌഷുള്ള ഒരു കാമറ പോലും ഇല്ല. സാധരണ രാത്രി ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ രാവിലെ മറ്റ് ചാനലില്‍ പോയി കോപ്പിയെടുക്കുകയോ, പകലുപോയി ഷൂട്ടി ചെയ്യ്‌തോ ആണ് വിഷയം കൈകാര്യം ചെയ്യാറെന്നും റിപ്പോര്‍ട്ടര്‍ പാതി ഉറക്കത്തില്‍ മറുപടി പറഞ്ഞു.
ഭായി രാവിലെ ഏണീറ്റ് അങ്ങോട്ടു വണ്ടി കേറാനുള്ളതാണ്, വരുമ്പോള്‍ കാണാം എന്ന് പറഞ്ഞു റിപ്പോട്ടര്‍ കിടന്നുറങ്ങാന്‍ പോയി.
ഇതിനുശേഷമാണ് ചില നാടകീയ സംഭവങ്ങള്‍
അരങ്ങേറുന്നത്.***************************
കമ്പനി നമ്പറിലേയ്ക്കും സ്വകാര്യ നമ്പരിലേയ്ക്കും മാറി മാറി വന്ന ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് അരമണിക്കൂറിനു ശേഷം റിപ്പോര്‍ട്ടര്‍ വീണ്ടും എണീറ്റത്. ന്യൂസ് മേധാവി, എച്ച് ആര്‍ മാനേജര്‍, സഹപ്രവര്‍ത്തകന്‍ എന്നിവരുടെയെല്ലാം നമ്പറുകളില്‍ നിന്ന് കുറെയോറേ മിസ്സ് കോളുകളുകള്‍.
ഓരോ നമ്പരിലേക്കും റിപ്പോര്‍ട്ടര്‍ തിരിച്ചു വിളിച്ചു.
ന്യൂസ് മേധാവി
റിപ്പോര്‍ട്ടര്‍ എന്താണ് സാറെ വിളിച്ചത്.
ന്യൂസ് മേധാവി(ക്ഷുഭിതനായി) എന്താടോ മൊതലാളി തീ പിടുത്തമാണെന്ന് പറഞ്ഞ് വിളിച്ചട്ട് താന്‍ പ്രതികരിക്കാഞ്ഞത്..? സാറ്
ആകെ ദേഷ്യത്തിലാണ്. ഇങ്ങനെയാണോ ന്യൂസ് നടത്തത്തുന്നതെന്ന് എന്നോട് പുള്ളി ചോദിച്ചു.
റിപ്പോര്‍ട്ടര്‍ ശെരി സാറേ,,,,, അല്ല അങ്ങേരെന്താ പറഞ്ഞേ…!!! മുതലാളി ആരെ എപ്പോ വിളിച്ചു.?
(കഥയും ,കഥാ പാത്രങ്ങളെയും മനസ്സിലാക്കാന്‍ പറ്റാതെ റിപ്പോര്‍ട്ടറുടെ കിളി പോയിയിരുന്നു.)
ഇങ്ങനെയാണോ ന്യൂസ് നടത്തുന്നതെന്ന് മുതലാളിയോട് അങ്ങേര്‍ക്കു(ന്യൂസ് മേധാവി) തിരിച്ചു ചോദിക്കാന്‍ മേലായിരുന്നോ എന്നും
റിപ്പോര്‍ട്ടര്‍ ഓാര്‍ക്കാതിരിന്നില്ല.
ആ കോളിനു ശേഷം എച്ച്.ആര്‍ മാനേജര്‍ റിപ്പോര്‍ട്ടറെ വിളിച്ചു.
മാനേജര്‍ എത്ര തവണ വിളിച്ചു. ഡ്യൂട്ടി ഹാന്‍ഡ് ഓവര്‍ ചെയ്തില്ലേ….മൊതലാളി വിളിച്ചത് അറിഞ്ഞില്ലേ… ചക്ക മാങ്ങ തേങ്ങ…
നാളെ എന്നെ കണ്ടിട്ട് ഡ്യൂട്ടിയ്ക്ക് കേയറിയാല്‍ മതി…….
റിപ്പോര്‍ട്ടര്‍ സാറെ പുതിയതായതു കൊണ്ടാ, ആ വക നല്ല പരിപാടികളൊന്നും ഇവിടില്ല. പിതാവും പുത്രനും പരിശുദ്ധത്മാവും ഒരാളുതന്നെയാ.
എന്തായാലും നാളെ സാറിനെ കാണ്ടോളാം. പിന്നെ സാറെ എന്നെ ഒരു മൊതലാളിയും വിളിച്ചില്ല. ആകെ വിളിച്ചത് റിസപ്ഷനിലെ ചെക്കനാണ്. അവനോട് പറഞ്ഞതെ താങ്ങളോടും പറയാനുള്ളു. റിപ്പോര്‍ട്ടര്‍ ഫോണ്‍ കട്ട് ചെയ്തു.
പുള്ളിക്കാരന്റെ (എച്ച്.ആര്‍ മാനേജര്‍) വാര്‍ത്തനം കേട്ട് റിപ്പോര്‍ട്ടര്‍ക്ക് പാതിരായ്ക്ക് ചിരിയാണ് വന്നത്. കാരണം വേറെ സാറുന്മാരെ പോലെ പ്രത്യേകിച്ച് ഒരു അധികാരവുമില്ലാത്ത ഒരു കോമാളി രൂപമാണെല്ലോ ഈ മാനേജര്‍ പോസ്റ്റ് .
പിന്നീട് വിളിച്ചത് സഹപ്രവര്‍ത്തകനെയായിരുന്നു. അപ്പോള്‍ സമയം പുലര്‍ച്ചെ മൂന്നര.
സഹ ആകെ പ്രശ്‌നമാണ് റിപ്പോര്‍ട്ടറെ , മുതലാളിയാണ് കാക്കനാട്ടെ തീപിടുത്ത വാര്‍ത്ത വിളിച്ചറിയിച്ചത്. പുള്ളി ഏല്ലാരെയും വിളിച്ച് ചൂടായി.
കാര്യമായ എന്തൊ സംഭവിച്ചതായി റിപ്പോര്‍ട്ടര്‍ക്ക് മനസിലായി. സംഭവം ഉറപ്പാക്കാന്‍ പോലീസ് സ്‌റ്റേഷനീലേക്ക് റിപ്പോര്‍ട്ടര്‍ വിളിച്ചു. തീ പിടുത്തമോ? ഇവിടെയെങ്ങും ഒരു മലരും ഇല്ലെന്നായിരുന്നു അവിടുന്നു ലഭിച്ച മറുപടി.
പത്തു മിനിട്ടിനുശേഷം സഹപ്രവര്‍ത്തകന്‍ വീണ്ടും വിളിച്ചു.
നടന്നത് മൊതലാളിയുടെ മോക് ഡ്രില്‍ പരിപാടിയാരുന്നെന്നും തൊഴിലാളികളുടെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു ആ മഹാന്‍ ചെയ്തതെന്നും കൂടി സഹപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ വായില്‍ വന്നത് ഇവിടെ കുറിക്കുന്നില്ല. അടിയന്തര ഘട്ടം വാര്‍ത്ത വിഭാഗക്കാര്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ വേണ്ടി ആ പ്രാഞ്ചിയേട്ടന്‍ കളിച്ച ചീപ്പ് നാടകമായിരുന്നു തീപിടുത്തവും ഫോണ്‍കോളും.
ശമ്പളവും ആനുകുല്യങ്ങളും കൃത്യമായി തരുന്നത് കൊണ്ട് നാട്ടില്‍ ഈ മൊതലാളിക്കു മാത്രമേ അതിനു യോഗ്യതയുള്ളു. എന്തായാലും റിപ്പോര്‍ട്ടര്‍ സൂര്യനുദിച്ചപ്പോള്‍ തന്നെ രാജി കത്തു കപ്പലിലെ പണി നിര്‍ത്തി. ഒരു കാര്യത്തില്‍ നന്ദിയുണ്ട് ശരിക്കും മുതലാളി, മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് എടുത്തു ചാടന്‍ മൊതലാളി തന്നെ കാരണമായതിന്. നന്ദി.
ഇനിയാണ് യഥാര്‍ത്ഥ സംഭവം.. മുകളില്‍ കണ്ട പോസ്റ്റില്‍ ലൈക്ക് ചെയ്ത ആ ചാനലിലെ തൊഴിലാളികള്‍ക്കും പണി കിട്ടി തുടങ്ങി. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത വിഷ്വല്‍ എഡിറ്ററില്‍ നിന്ന് രാജിക്കത്ത് എഴുതിവാങ്ങിച്ചു. ന്യൂസ് വകുപ്പും പ്രോഗ്രാം വകുപ്പും തമ്മിലുള്ള ഈഗോ ക്ലാഷ് ആയിരുന്നു സംഭവങ്ങള്‍ക്ക് പിന്നില്‍ എന്നാല്‍ വിവരം.

© 2024 Live Kerala News. All Rights Reserved.