‘മുത്തേ പൊന്നേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ശേഷം ‘കണ്ണാടി മുല്ലേ’യുമായി അരിസ്റ്റോ സുരേഷ് രംഗത്ത്; കിടിലന്‍ വീഡിയോ കാണാം

കൊച്ചി: ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലെ ‘മുത്തേ പൊന്നേ’ എന്ന് തുടങ്ങുന്ന ഗാനത്തിലുടെ പ്രശസ്തനായ വ്യക്തിയാണ് അരിസ്റ്റോ സുരേഷ്. ആ പാട്ടും കള്ളുകുടിയന്റെ അഭിനയവുമെല്ലാം സുരേഷിനെ മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനാക്കി. അതിന് ശേഷം അടുത്ത ഗാനവുമായി എത്തിയിരിക്കുകയാണ് സുരേഷ്. ‘കണ്ണാടി മുല്ലേ’ എന്ന് തുടങ്ങുന്ന പാട്ടിന് വരികളെഴുതി സംഗീതം പകര്‍ന്നത് ഷെഫീക്ക് റഹ്മാനാണ്.