വേദന നിറഞ്ഞ ലൈംഗികതയാണോ? ചില കാരണങ്ങള്‍ ഇതാ

ലൈംഗികതയോടുള്ള ഭയം, കുറഞ്ഞ ലൈംഗികാസക്തി, അടുപ്പക്കുറവ് ഇവയെല്ലാം തന്നെ വേദന നിറഞ്ഞ ലൈംഗികതയ്ക്ക് കാരണങ്ങളാകാം. 2009ലെ നാഷണല്‍ സര്‍വേ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്ത് അനുസരിച്ച് ഏതാണ്ട് 30 ശതമാനം സ്ത്രീകളിലും ലൈംഗികബന്ധത്തില്‍ വേദന അനുഭവിക്കുന്നവരാണ്. പങ്കാളി നിങ്ങള്‍ക്ക് വേദന സമ്മാനിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്. തിടുക്കത്തിലുള്ള ശാരീരികബന്ധം വേദന നിറഞ്ഞതായിരിക്കും. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സാവധാനത്തിലേ ഉണര്‍ന്നുവരൂ. പൂര്‍വകേളികള്‍ എന്നാല്‍ ചുംബനമോ സ്പര്‍ശമോ മുതല്‍ ഓറല്‍ സ്റ്റിമുലേഷന്‍ വരെയാകാം. ഉത്തേജനം പ്രധാനമാണ്. എന്തുകൊണ്ടെന്നാല്‍ ഇത് ലൈംഗികാവയവങ്ങളിലേക്ക് രക്തപ്രവാഹം കൂട്ടുകയും ക്രമേണ ലൂബ്രിക്കേഷന്‍ കൂട്ടുകയും ചെയ്യും. തിടുക്കത്തില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നാല്‍ വേദന ഒഴിവാക്കാം.

പങ്കാളിയോടൊത്ത് സ്‌നേഹം പങ്കുവയ്ക്കാന്‍ നിങ്ങള്‍ ഉത്സുകരായിരിക്കും. എങ്കിലും മതിയായ ലൂബ്രിക്കേഷന്‍(സ്‌നിഗ്ധത, അയവ്) ഇല്ലെങ്കില്‍ ലിംഗം കടത്തുന്നത് വേദന നിറഞ്ഞതാക്കും. നിങ്ങളുടെ തലച്ചോര്‍ പ്രവര്‍ത്തി ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞ് 5 മുതല്‍ 7 വരെ മിനിറ്റ് വേണ്ടിവരും യോനി മതിയായി ലൂബ്രിക്കേറ്റഡ് ആകാന്‍. അതുപോലെ തന്നെ ജനനേന്ദ്രിയങ്ങളിലെ അണുബാധ വേദന നിറഞ്ഞ ലൈംഗികബന്ധത്തിനു കാരണമാകാം. ജെനിറ്റല്‍ ഹെര്‍പ്പിസ്, ട്രൈക്കോമോനിയാസിസ്, യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ചിലപ്പോള്‍ സ്ത്രീകള്‍ ഈ അണുബാധയെപ്പറ്റി അജ്ഞരാകും. യോനിയിലോ സ്ത്രീ ലൈംഗികാവയവത്തിലോ ഉള്ള ചെറിയ മാറ്റംപോലും അവരില്‍ വേദന സൃഷ്ടിക്കും.