സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തു; റാഗിങിനിടയില്‍ മുഹമ്മദ് അസ്ലമിന്റെ തോളെല്ല് തകര്‍ന്നു

കോഴിക്കോട്: വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. എംയുഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലമിന്റെ തോളെല്ല് തകര്‍ന്നു. വടകര പൊലീസ് റാഗിങിന് കേസെടുത്തിട്ടുണ്ട്. ഈ മാസം 14ആം തീയ്യതി സ്‌കൂളിനുള്ളില്‍ വെച്ചാണ് പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ തന്നെ റാഗ് ചെയ്തതെന്നാണ് അസ്ലം പരാതിയില്‍ പറയുന്നത്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പറയുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിലത്ത് തള്ളിയിട്ട് കൂട്ടം ചേര്‍ന്ന് തല്ലിയെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും വിദ്യാര്‍ത്ഥി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ അധികൃതരും റാഗിങ് നടത്തിയ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

© 2024 Live Kerala News. All Rights Reserved.