ബാങ്കുകളുടെ സമ്മര്‍ദ്ദം ശക്തമായി; വായ്പ തിരിച്ചടക്കാനാവാതെ കര്‍ണ്ണാകയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

മൈസൂര്‍: കടക്കെണിമൂലം കര്‍ണ്ണാകയില്‍ മൂന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. മനൈസൂരിലേയും, ഹസന്‍ ജില്ലകളിലേയും കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ബെട്ടാബലപ്പുര കരിഗൗഡ, കിരിക്കലാല സ്വദേശി ശങ്കരഗൗഡ, ഹസ്സന്‍ സൗദേശി കൃഷ്ണാപ്പ എന്നിവരാണ് മരിച്ചത്. കരിഗൗഡ രണ്ട് ലക്ഷം രൂപ സ്വകാര്യ ധനം ഇടപാട് സ്ഥാപനത്തില്‍ നിന്നും, ഒരു ലക്ഷം രൂപ ഗ്രീണ്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. ഈ തുക അടക്കാനാവത്തതിനാല്‍ ആണ് ആത്മഹത്യയെന്നാണ് വിവരം. കിണര്‍ കുഴിക്കാനായി ശങ്കര ഗൗഡ ഒരുലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ വെള്ളം കാണാനായില്ല. ഇതേ തുടര്‍ന്നാണ് ആത്മഹത്യ. സംഭവത്തില്‍ ടപോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.