തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ; സൈന്യത്തിലെ എല്ലാ വൈറസുകളെയും തുടച്ചുമാറ്റുമെന്ന് എര്‍ദോഗന്‍

അങ്കാറ: സൈനിക അട്ടിമറിശ്രമം നടന്ന തുര്‍ക്കിയില്‍ പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പാര്‍ലമെന്റിന്റെ ആവശ്യപ്രകാരം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. സൈന്യത്തിലെ എല്ലാ വൈറസുകളെയും തുടച്ചുമാറ്റുമെന്ന് പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. . ജനാധിപത്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ചയില്ല.

10,000 പേരെയാണ് ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരുടെ ജയില്‍ കാലാവധി നീട്ടാന്‍ കഴിയും. 600ലധികം സ്‌കൂളുകള്‍ അടച്ചുപൂട്ടി. ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ജനാധിപത്യത്തിനോ നിയമത്തിനോ സ്വാതന്ത്ര്യത്തിനോ എതിരല്ല ഇതൊന്നുമെന്ന് പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. പട്ടാള അട്ടിമറിക്കെതിരായി നിന്ന് കൊല്ലപ്പെട്ടവരെ രക്തസാക്ഷി എന്നാണ് എര്‍ദോഗന്‍ വിശേഷിപ്പിച്ചത്. 246 പേരാണ് പട്ടാള അട്ടിമറിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സര്‍ക്കാര്‍ കണക്ക്.

© 2024 Live Kerala News. All Rights Reserved.