അമേരിക്കയില്‍ ഇന്ത്യക്കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ഒപ്പം താമസിച്ചിരുന്നയാള്‍ കുത്തിക്കൊലപ്പെടുത്തി; മദ്യപിച്ചെത്തിയ യുവാവ് സങ്കീര്‍ത്തിനെ ആക്രമിക്കുകയായിരുന്നു

ഹൈദരാബാദ്: അമേരിക്കയില്‍ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ഒപ്പം താമസിച്ചിരുന്നയാള്‍ കുത്തിക്കൊലപ്പെടുത്തി. സങ്കീര്‍ത്താണ് (25)കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സങ്കീര്‍ത്തിനൊപ്പം താമസിച്ചിരുന്ന ഇന്ത്യക്കാരനായ സായ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പതിനഞ്ച് ദിവസം മുന്‍പാണ് സന്ദീപ് സങ്കീര്‍ത്തിന്റെ മുറിയില്‍ താമസിക്കാനെത്തുന്നത്. മദ്യപിച്ചെത്തിയ സായി സന്ദീപ് സങ്കീര്‍ത്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് മറ്റൊരു റൂം മേറ്റായ പ്രണീത് പറഞ്ഞു. പഠനത്തിനായി രണ്ടര വര്‍ഷം മുന്‍പാണ് സങ്കീര്‍ത്ത് യുഎസില്‍ പോയത്. എംഎസ് പഠനത്തിനുശേഷം മൂന്നുമാസങ്ങള്‍ക്കുമുന്‍പ് ഓസ്റ്റിനില്‍ ജോലിക്കു കയറിയിരുന്നു.

© 2024 Live Kerala News. All Rights Reserved.