റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ പ്രതീക്ഷ ദിപ കര്‍മാക്കറില്‍; ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുന്ന ആദ്യ വനിത ജിംനാസ്റ്ററാണ് ഈ ത്രിപുരക്കാരി

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സാനിയ മിര്‍സ, സൈന നെഹ്വാള്‍ എന്നീ ഗ്ലാമര്‍ താരങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ പ്രതീക്ഷ നല്‍കുന്നത് ദിപ കര്‍മാക്കറിലാണ്. ഒളിമ്പിക് മെഡല്‍ ജേതാക്കളെ മറികടന്ന് കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ദിപ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുന്ന ആദ്യ വനിത ജിംനാസ്റ്ററാണ് ഈ ത്രിപുരക്കാരി. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ആദ്യ നാലു സബ്ഡിവിഷനുകളില്‍ മുന്‍തൂക്കം നേടിയാണ് ദിപ യോഗ്യത നേടിയത്. ഞായറാഴ്ച റിതോ ഡെ ജനീറോയിലാണ് അന്തിയ യോഗ്യത ഒളിമ്പിക് ടെസ്റ്റ് നടന്നത്. മൊത്തം 52.698 പോയിന്റാണ് ദിപ നേടിയത്. അന്തിമ റാങ്കിംഗ് നില മറ്റ് മൂന്നു സബ്ഡിവിഷണനുകളിലെ മത്സരങ്ങളും പൂര്‍ത്തിയായശേഷമേ വ്യക്തമാകൂ. പതിനാല് മത്സരാര്‍ത്ഥികളാണ് യോഗ്യതാറൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. പൂര്‍ത്തിയായ നാല് സബ്ഡിവിഷനുകളില്‍ യഥാക്രമം 15.066, 11.700, 13.366, 12.566 പോയിന്റുകളാണ് 22കാരിയായ ഈ ത്രിപുരക്കാരി നേടിയത്.

© 2024 Live Kerala News. All Rights Reserved.