നടുറോഡില്‍വെച്ച് തന്നെ കയറിപ്പിടിച്ചത് ഗവണ്‍മെന്റ് പ്ളീഡറാണെന്ന് യുവതിയുടെ രഹസ്യമൊഴി; പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; യുവാവ് തെറ്റുകാരനെന്ന് പിതാവ് മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്തു

കൊച്ചി: കഴിഞ്ഞ ദിവസം നടുറോഡില്‍വെച്ച് തന്നെ കയറിപ്പിടിച്ചത് ഗവണ്‍മെന്റ് പഌഡറാണെന്ന് യുവതി രഹസ്യമൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. തന്നെ കയറിപ്പിടിച്ചത് ഗവണ്‍മെന്റ് പഌഡര്‍ ധനേഷാണെന്നും ഇയാളെ കണ്ടാല്‍ ഇനിയും തിരിച്ചറിയുമെന്നും യുവതി വനിതാ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. നടുറോഡില്‍ തന്നെ കയറിപ്പിടിച്ച ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത്് പൊലീസില്‍ ഏല്‍പ്പിച്ചെന്നും പ്രതിയെ കണ്ടാല്‍ തെരിച്ചറിയാമെന്നും യുവതി പറഞ്ഞു. നേരത്തേ പ്രതിയെ ശരിക്ക് കണ്ടില്ലെന്നായിരുന്നു യുവതി മൊഴി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് യുവതി രഹസ്യമൊഴി നല്കിയത്.

യുവാവ് തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച് പിതാവ് മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്ത കത്തും യുവതി പുറത്തുവിട്ടു. കേസില്ലെന്നും പിന്മാറുകയാണെന്നുമുള്ള സത്യവാങ്മൂലം നിര്‍ബ്ബന്ധിച്ച് എഴുതിപ്പിച്ചതിന് പകരമായിട്ടാണ് പിതാവ് യുവാവ് കുറ്റക്കാരനാണെന്ന് കാണിച്ച് മുദ്രപ്പത്രം എഴുതി നല്‍കിയത്. മകനോ സുഹൃത്തുക്കളോ ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ലെന്നും മുദ്രപ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. സാക്ഷികളായി ധനേഷിന്റെ അയല്‍വാസികളായ സുഹൃത്തുക്കളും ഒപ്പിട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.