തമിഴ്‌നാട്ടില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം

 

നാഗര്‍കോവില്‍: തമിഴ്‌നാട്ടില്‍ ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്നതു നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയില്‍ പൊലീസ് പരിശോധന തുടങ്ങി. ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടു പൊലീസ് ഇന്നലെ വാഹന പരിശോധന നടത്തി.

ഹെല്‍മറ്റ് ധരിക്കാതെ എത്തിയവരുടെ വാഹനം തടഞ്ഞു നിര്‍ത്തിയ പൊലീസ് അവരുടെ ലൈസന്‍സ് പിടിച്ചെടുത്തു. കേരളത്തില്‍ നിന്നും മറ്റും ഈ വിവരമറിയാതെ ഇരുചക്രവാഹനങ്ങളില്‍ അതിര്‍ത്തി കടന്നെത്തിയവരാണ് ഇതില്‍ പലരും. ചിലരുടെ വാഹനം സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി. മറ്റു ചിലര്‍ ഹെല്‍മറ്റ് വാങ്ങിവന്ന് അതു പൊലീസിനെ കാണിച്ചതോടെ പൊലീസ് അവരുടെ വാഹനവും ലൈസന്‍സും വിട്ടുനല്‍കി. പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് അണിയണമെന്നതു നിര്‍ബന്ധമുള്ളതിനാല്‍ അത്തരക്കാരെ പൊലീസ് മുന്നറിയിപ്പു നല്‍കി വിട്ടയയച്ചു.

ഇന്നലെ രാവിലെ എട്ടിനാരംഭിച്ച വാഹനപരിശോധന പകല്‍ 11ന് അവസാനിച്ചു. സാധാരണനിലയില്‍ 800 രൂപയ്ക്കും 900 നും വിറ്റുവന്നിരുന്ന ഹെല്‍മറ്റുകള്‍ ഇന്നലെ 1300 മുതല്‍ 1500രൂപയ്ക്കാണു വിറ്റുപോയത്.

© 2024 Live Kerala News. All Rights Reserved.