പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് റെയ്ഡ്; മയക്കുമരുന്നുള്‍പ്പെടെ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു; 12 പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ നടത്തിയ റെയ്ഡിലാണ് വന്‍ ലഹരിമരുന്ന് ശേഖരം ഉള്‍പ്പെടെ പിടിച്ചെടുത്തത്. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡില്‍ ഇതുവരെ 12 പേരെ പിടികൂടി. ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഞ്ചാവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.നിരോധിത പുകയില ഉത്പന്നങ്ങളുടേയും വലിയ ശേഖരമാണ് ഈ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. സമയം നിരവധി കേന്ദ്രങ്ങളിലായാണ് റെയ്ഡ്.

© 2024 Live Kerala News. All Rights Reserved.