വാക്‌സിന്റെ ആവശ്യവും അജണ്ടയും

ഡോ. പി ജി ഹരി

hari
പകര്‍ച്ചവ്യാധികളടക്കമുള്ള രോഗങ്ങളുടെ തിരിച്ചുവരവ് പതിവുപോലെതന്നെ കേരളത്തിലെ ആരോഗ്യരംഗത്ത് ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അപൂര്‍വമോ അപ്രത്യക്ഷമോ ആയിരുന്ന ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ കൂടുതല്‍ ശക്തമായ പ്രഹരശേഷിയോടെ ആണ് തിരിച്ചുവരുന്നതെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. സാധാരണനിലയില്‍ കുട്ടികളില്‍ അല്ലെങ്കില്‍ ഒരു പ്രത്യേക പ്രായവിഭാഗത്തില്‍ മാത്രം ഒതുങ്ങിയിരുന്ന പല രോഗങ്ങളും ഇപ്പോള്‍ അത്തരം നിര്‍വചനങ്ങളെയും പൊതുസ്വഭാവങ്ങളെയും ലംഘിക്കുന്നതായി കൂടി കാണാം. കേരളത്തിലെ വ്യക്തിസാമൂഹിക ജീവിതത്തിലും,വീട്, ജോലി, വിദ്യാഭ്യാസ രംഗങ്ങളിലും ,പാരിസ്ഥിതികകാലാവസ്ഥാ മണ്ഡലങ്ങളിലും സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ സമഗ്രമായി വിലയിരുത്തി ഇതിന്റെ കാരണങ്ങളിലേക്കും പരിഹാരത്തിലേക്കും പോകുന്നതിന് പകരം വാക്‌സിന്‍ ഉപഭോഗം കുറയുന്നതും വാക്‌സിന്‍ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങളും മതനേതാക്കളുടെ സ്വാധീനവുമാണ് പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവിന് കാരണമെന്ന ലളിതവും ഏകമാനവുമായ നിഗമനത്തിലാണ് ശാസ്ത്രത്തിന്റെയും ആധികാരികതയുടെയും ഔദ്യോഗിക വക്താക്കള്‍. നിയമം വഴി വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കിയും, വാക്‌സിന്‍ വിരുദ്ധരെ തുറുങ്കിലടച്ചും ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ഒറ്റ പരിഹാരമേ ഇനി മുന്നിലുള്ളൂ. അതിന് മാധ്യമങ്ങളും ഭരണകര്‍ത്താക്കളും മതനേതാക്കളും രംഗത്തുവരണമെന്നും പറഞ്ഞുവെക്കുന്നു ഇവര്‍.എതിര്‍ക്കുന്നവരെ ജനങ്ങള്‍ നേരിടണമെന്നു മുഖ്യമന്ത്രിയും, വാക്‌സിന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും, രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മനുഷ്യാവകാശ കമീഷനും നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നു. സാധാരണക്കാരയ രക്ഷകര്‍ത്തക്കളുടെ മേല്‍ കടുത്ത നിര്‍ബന്ധങ്ങളുമായി വിവിധവകുപ്പു ഉദ്യോഗസ്ഥരും രംഗത്തിറങ്ങിയതോടെ ഇതൊരു ആരോഗ്യ പ്രശ്‌നമെന്നതിനപ്പുറം ഗുരുതര മനുഷ്യാവകാശ-രാഷ്ട്രീയ -സാമൂഹിക മാനം കൈവരിക്കുന്നുണ്ട്. ദീര്‍ഘകാലകമ്പോളലക്ഷ്യങ്ങള്‍ വെച്ചുള്ള സമ്മര്‍ദ ഗ്രൂപ്പുകളുടെ ഇടപെടല്‍ കൂടിയായപ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.
ഡോ. നെല്‍സണ്‍ ജോസഫ്,(ലേക്!ഷോര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ) ഡോ. പിഷാരടി,(ഐ,എ.പി) ,ഡോ.കെ.പി. അരവിന്ദന്‍,(ശാസ്ത്രസാഹിത്യപരിഷിത്ത്) ഡോ.വിശ്വനാഥന്‍.സി (യുക്തിവാദി സംഘടന) തുടങ്ങിയവരാണ് വാക്‌സിന്‍ അനുകൂല നിലപാടുകളുമായി സജീവമായി രംഗത്തുവന്നവരില്‍ പ്രധാനികള്‍. ‘കേരളീയ പൊതുസമൂഹത്തിന് ശാസ്ത്രബോധമില്ലായെന്നും ഭാഷാ വിദഗ്ധരാണ് മാധ്യമങ്ങളില്‍ ശാസ്ത്രവിഷയം സംസാരിക്കുന്നതെന്നും മാധ്യമങ്ങള്‍ ശാസ്ത്രവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു , ശാസ്ത്ര ബോധമില്ലാത്ത ബദല്‍ചികിത്സകരാണ് വാക്‌സിനെ എതിര്‍ക്കുന്നത് ,നവമാധ്യമങ്ങളിലൂടെ കിട്ടുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നു, തുടങ്ങിയ പതിവ് മുന്‍കൂര്‍ ജാമ്യവുമായാണ് ഇത്തവണയും ഡോ. കെ.പി. അരവിന്ദന്‍വിഷയത്തിലിടപെടുന്നത്. സ്‌കൂള്‍പ്രവേശനത്തിനു വാക്‌സിനേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി പ്രസ്താവിച്ചു എന്ന നിലയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയില്‍ പ്രതിഷേധിച്ചു പുറത്തിറക്കിയ പത്രകുറിപ്പിനെ വികലമായി ചിത്രീകരിച്ചാണ് അഴിമുഖം അടക്കമുള്ളവയിലൂടെ വ്യക്തിഹത്യ തലത്തോളമെത്തുന്ന വാക്‌സിന്‍ അനുകൂല രചനകളുമായി നെല്‍സണ്‍ ജോസഫ് എത്തുന്നത്.ആരോഗ്യമേഖലയില്‍ നടക്കുന്ന അനധികൃതമരുന്നു പരീക്ഷണം, അപകടകരമായ മരുന്നുകളുടെ കാലങ്ങളായുള്ള ഉപയോഗം, തുടങ്ങിയ വിഷയങ്ങളിലൊന്നും തന്നെ ജനപക്ഷത്ത് നില്ക്കത്തവരാണ്, വാക്‌സിന്റെ കാര്യത്തില് ജനങ്ങള്‍ക്ക് സംഭവിക്കുന്ന അപകടത്തെ കുറിച്ച് ധാര്‍മിക രോഷം കൊള്ളുന്നത്. മെഡിക്കല്‍കോളജില്‍ ഡിഫ്തീരിയ ബാധിച്ചെത്തിയ കുട്ടികളുടെ ദുരന്തം വൈകാരികമായി വിശദീകരിച്ച് ഒരു വാക്‌സിന്‍ അനുകൂല അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുകയാണ്. വാക്‌സിന്‍ അനുബന്ധ അപകടങ്ങളെ കാണുകയോ, ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവ് നല്‍കുകയോ ചെയ്യുന്നുമില്ല.
വസൂരി, പേ വിഷബാധ, പോളിയോ, ടെറ്റനസ്,ഡിഫ്തീരിയ തുടങ്ങിയ ചില രോഗങ്ങളുടെ ശാസ്ത്രവും ചരിത്രവും ചൂണ്ടിക്കാട്ടിയാണ് ഡോ.പിഷാരടി പ്രതിരോധ മരുന്നുകളുടെ മഹത്ത്വം വിശദീകരിക്കാന്‍ മാധ്യമ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍ ശ്രമിക്കുന്നത്.താരത്മ്യേനയൊരു ജനാധിപത്യപരമായ തലം ഉണ്ടെന്നത് അദ്ദേഹത്തിന്റെ നിലപാടുകളെ വ്യത്യസ്തമാക്കുന്നു.ഒറ്റനോട്ടത്തില്‍ ശാസ്ത്രീയമാണെന്ന് തോന്നുന്ന വാദം പ്രധാനമായും നിലനില്‍ക്കുന്നത് വാക്‌സിന്‍ ആരംഭിക്കുന്നതിന് മുമ്പെത്ത രോഗബാധ നിരക്കും വാക്‌സിന്‍ ഉപയോഗം തുടങ്ങിയതിനുശേഷം ഉള്ള രോഗബാധയും തമ്മിലെ അന്തരം ചൂണ്ടിക്കാട്ടിയാണ്.പക്ഷേ, ഇതില്‍ മനപ്പൂര്‍വം മറച്ചുവെക്കപ്പെടുന്ന ചില കാര്യങ്ങള്‍ നാം കാണേണ്ടിയിരിക്കുന്നു.
ഈ കാലഘട്ടത്തില്‍തന്നെ വാക്‌സിനുകളില്ലാതെ അപ്രത്യക്ഷമായ പകര്‍ച്ചവ്യാധികളയാ സ്‌കാര്‍ലറ്റ് ഫീവര്‍,പ്‌ളേഗ്, ടൈഫസ് ഫീവര്‍ തുടങ്ങിയവയെ കുറിച്ചൊന്നും പ്രതിപാദിക്കുന്നില്ല അദ്ദേഹം. പ്രതിരോധ മരുന്നുകള്‍കൊണ്ട് നിയന്ത്രിച്ചു എന്ന് അവകാശപ്പെടുന്ന പ്രധാന രോഗങ്ങള്‍ എല്ലാം വ്യാപകമായ വാക്‌സിന്‍ ആരംഭിക്കുന്നതിന് വളരെ മുമ്പു മുതല്‍ തന്നെ പ്രകടമായ കുറവ് കാണിച്ചു തുടങ്ങിയിരുന്നു.ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുകളും പ്രശസ്ത ശാസ്ത്രഞ്ജരുടെ ലേഖനകളുമാണ് ഇതിന്റെ സംസാരിക്കുന്ന തെളിവ്.വസൂരിയുടെയും പോളിയോയുടെയും കാര്യത്തില്‍ വാക്‌സിന്‍ ഊര്‍ജ്ജിതമായി പ്രയോഗത്തിലിരിക്കുമ്പോള്‍ തന്നെ പല പ്രവാശ്യം രോഗബാധ നിരക്കില്‍ വലിയ ഉയര്‍ച്ച പ്രകടിപ്പിച്ചിട്ടുണ്ട്.രോഗങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍ക്ക് നിരവധി കാരണങ്ങളുണ്ട് .ദാരിദ്രവും ക്ഷാമവും, വ്യക്തിസാമൂഹികശുദ്ധി, ജീവിതനിലവാരം, മാനസികശാരീരീക സ്വാസ്ഥ്യവുമൊക്കെ അതില്‍ ഘടകങ്ങളാണ് പകര്‍ച്ചവ്യാധികളില്‍ പ്രത്യേകിച്ചും. ഇതൊക്കെ തമസ്‌ക്കരിച്ചുകൊണ്ടാണ് വാക്‌സിനുകളെ മാത്രം മഹത്വവത്ക്കരിച്ച് ആരോഗ്യരംഗത്തെ കമ്പോളക്രമത്തെ സംരക്ഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള വാക്‌സിന്‍ അനുബന്ധ അപകടങ്ങളും അവയെക്കുറിച്ച് നടക്കുന്ന പഠനങ്ങളും കൂടൂതല്‍ ശക്തമായി പുറത്ത് വരുന്നഒരു കാലം കൂടിയാണിത് . ഡിഫ്തീരിയ അടക്കമുള്ള അഞ്ച് രോഗങ്ങള്‍ക്കെതിരെ എന്ന പേരില്‍ ആരംഭിച്ച പെന്റാവലന്റ് നിറുത്തലാക്കാന്‍ സുപ്രീംകോടതിയിലടക്കം കേസുകള്‍ നടക്കുകയാണ്.വാക്‌സിന്‍ ആരംഭിച്ച് ആദ്യത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലടക്കം സംഭവിച്ച വാക്‌സിന്‍ അനുബന്ധ മരണങ്ങള്‍ അറുപതിനടുത്താണ്. വാക്‌സിന്‍ അപകടങ്ങള്‍ രേഖപ്പെടുത്തുന്ന ശാസ്ത്രീയ രീതി പ്രകാരം ശേഖരിച്ച ഈവിവരങ്ങള്‍ ചൂണ്ടികാട്ടികൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് 30ഓളം ലോകപ്രശസ്ത ഡോക്ടര്‍മാരാണ്.ഓരോ വാക്‌സിന്റെയും പിന്നിലെ ദീര്‍ഘകാല ഗവേഷണത്തെക്കുറിച്ചും പഠനനിരീക്ഷണത്തെക്കുറിച്ചും വാചാലനാകുന്ന ലേഖകന്‍, ഇത്തരത്തിലുള്ള പല ഗവേഷണങ്ങളിലും വാക്‌സിന്‍ നിര്‍മാണ ഗവേഷണ കമ്പനികള്‍ക്ക് അനുകൂലമായ ഏജന്‍സികള്‍ നടത്തിയിട്ടുള്ള അനധികൃത ഇടപെടലുകളെക്കുറിച്ച് മൗനം പാലിക്കുന്നു.

2
റുബെല്ലാ പെന്റവാലന്റ്, റോട്ടോവാക്‌സ്, ഒജഢ വാക്‌സിന്‍ തുടങ്ങിയവയുടെ ഇന്ത്യയിലെ ആദിവാസി കുട്ടികളിലടക്കം നടത്തിയ പരീക്ഷണങ്ങളില്‍ നടന്നിട്ടുള്ള കൈകടത്തലുകളെക്കുറിച്ച് ജനങ്ങളോട് പറയാന്‍ ഇവര്‍ തയാറായിട്ടില്ല. കമ്പോള ശക്തികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഏജന്‍സികള്‍ നടത്തുന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു പുനപരിശോധനയോ വിശകലനമോ ഇല്ലാതെ പദ്ധതികള്‍ നടപ്പാക്കുന്നതിന്റ വില കൊടുക്കേണ്ടിവന്നിട്ടുള്ളത് കേരളത്തിലെ കുട്ടികള്‍ കൂടിയാണ് (ഛജഢ, ആഇഏ, പെന്റാവാലന്റ്, റൂബെല്ല).നിലവിലുള്ള പല വാക്‌സിനുകളുടെയും പ്രവര്‍ത്തനരീതി,ഉപയോഗിക്കുന്നതിന്റ ലക്ഷ്യം, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ സുരക്ഷിതത്ത്വം തുടങ്ങിയവ പലവട്ടം മാറ്റി പറയേണ്ടിവന്നിട്ടുണ്ട്. (പള്‍സ് പോളിയോ പദ്ധതികളുടെ ആദ്യകാല അറിയിപ്പുകളും പ്രവര്‍ത്തനരീതി പ്രഖ്യാപനങ്ങളും ഏറ്റവും അവസനം കുത്തിവയ്പിലേക്ക് മാറുന്നതിന്റെ വിശദീകരണങ്ങളും വായിക്കുന്ന ഏത് സാധാരണക്കാരനും അത് വ്യക്തമാകും.). അതുപോലും സാധാരണക്കാരനായ ജനങ്ങള്‍ ചോദ്യംചെയ്ത് തുടങ്ങുമ്പോഴോ ജനപക്ഷ ഡോക്ടര്‍മാരുടെ ജാഗ്രതയോട് കൂടിയ ഇടപെടലുകള്‍ ശക്തമാകുമ്പോഴോ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഡോ.പിഷാരടിയുടെ സമീപകാല ലേഖനങ്ങള്‍ മുമ്പ് ഉപയോഗിച്ചിരുന്ന വാക്‌സിനുകളില്‍ ഉണ്ടായിരുന്ന അപകട സാധ്യതകളെയും അശാസ്ത്രീയതകളെയും ഏറ്റുപറയുന്നുണ്ട്. അക്കാലത്തൊന്നും ഇത് പറയാന്‍ തയാറാകാതിരുന്ന അദ്ദേഹം ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്‌സിനുകളെ പൂര്‍ണ സുരക്ഷിതമാണെന്നും എതിര്‍പ്പുകളും സംശയങ്ങളും അസ്ഥാനത്താണെന്നും സ്ഥാപിച്ചെടുക്കാന്‍വേണ്ടിയാണ് ഇത് പറയുന്നത്.ലോകത്തെ മിക്ക രാജ്യങ്ങളും അപകട വാക്‌സിനുകളില്‍നിന്ന് മാറിയപ്പോഴും സുപ്രീംകോടതി ഇടപെടുന്നതുവരെ ഇന്ത്യയില്‍ അത് ഉപയോഗിച്ചിരുന്നു എന്ന് ലേഖനത്തില്‍തന്നെ ചൂണ്ടിക്കാട്ടുന്നു.വാക്‌സിനുകളെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നവരെ മുഴുവന്‍ അശാസ്ത്രീയരും ജനവിരുദ്ധരായി ചിത്രീകരിക്കുന്നുണ്ട്.
ശാസ്ത്രീയമെന്ന് തോന്നത്തക്ക രീതിയില്‍ ചില തെറ്റായ വിശദീകരണങ്ങളിലൂടെ വാക്‌സിന്‍ വിരുദ്ധരും വാക്‌സിനെടുത്ത കുട്ടികളുടെ ബലത്തിലാണെന്ന് വാദിക്കുകയാണ് ചെയ്യുന്നത്. രോഗാണുവിന്റെ പകര്‍ച്ചയെ തടയാന്‍ കഴിയാത്ത ടോക്‌സോയിഡ് വിഭാഗത്തില്‍പെട്ട വാക്‌സിന്റെ കാര്യത്തില്‍ എങ്ങനെയാണ് ‘ഹേഡ് ഇമ്യൂണിറ്റി’യെന്ന ശാസ്ത്രലോകം പല പ്രാവശ്യം തള്ളിക്കളഞ്ഞ സിദ്ധാന്തംവെച്ച് ന്യായീകരിക്കാന്‍ കഴിയുക. ഉജഠയടക്കമുള്ള വാക്‌സിന്‍ ഉപയോഗം വ്യാപകമാകുന്നതിന് മുമ്പ് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ മാത്രമായി കണ്ടിരുന്ന ഡിഫ്തീരിയ മുതിര്‍ന്നവരിലേക്കുകൂടി ബാധിക്കുന്ന തരത്തില്‍ രോഗാണു ഇപ്പോള്‍ ശക്തിപ്രാപിച്ചതെങ്ങനെയെന്ന് വിശദീകരിക്കാനും ഇവര്‍ ബാധ്യസ്ഥരാണ്.

4
വാക്‌സിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് മരുന്നു കമ്പനികളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഇദ്ദേഹവും. വാക്‌സിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രവും അതില്‍ ഡോക്ടര്‍മാരുടെ പങ്കും തെളിവുകള്‍ സഹിതം പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് സാധാരണ യുക്തിക്കുപോലും നിരക്കാത്തൊരു വാദം ഈയിടെയായി ശക്തിപ്രാപിക്കുന്നത്. ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിലാണോ രോഗം വരുന്നവര്‍ക്കുമാത്രം മരുന്ന് നല്‍കുന്നതിലാണോ കമ്പനിക്ക് താല്‍പര്യമെന്നത് ജനങ്ങള്‍ക്ക് മനസ്സിലാകും.നിലവിലുള്ള വാക്‌സിനുകളും അവയുടെ നടത്തിപ്പുകളും നിരിക്ഷിക്കുന്നവര്‍ ആരും ഞെട്ടിപോകുന്ന തരത്തിലാണ് ഇന്ത്യയിലെ ഇവയുടെ നടത്തിപ്പ് രീതികള്‍ . ഒരു വാക്‌സിന്‍ കുട്ടിയുടെ ശരീരത്തിലേക്ക് കടത്തിവിടുന്നതിനു മുന്‍പ് ആകുട്ടിയുടെ ആരോഗ്യ ശാരീരികാവസ്ഥ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പെട്ടെന്നുണ്ടാകുന്ന മരണമടക്കമുള്ള അപ്രതീക്ഷിത പ്രതിപ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണം. രക്ഷകര്‍ത്തക്കളുടെ പൂര്‍ണസമ്മതത്തോടെ മാത്രമേ നല്കാവു. തുടങ്ങി നിരവധി നിബന്ധനങ്ങളാണ് പാലിക്കപ്പെടാതെ പോകുന്നത്. ഡോ.പിഷാരടിയുടെ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന വാക്‌സിന്‍ വിതരണത്തിന്റെ ഫോട്ടോകള്‍ മാത്രംമതി തെളിവ്. 2013ല്‍ നടന്ന റോട്ടവാക്‌സിന് പരീക്ഷണത്തിന്റെ പാര്‍ശ്വഫല അപകടം സംഭവിച്ച കുട്ടികളുടെ വിവരം പരാതിക്കാരന് ലഭ്യമാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ദിവസം തന്നെയാണ് ഡോ.പിഷാരടിയുടെ ലേഖനം പ്രസദ്ധീകരിക്കുന്നത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 31പേരാണ് ചികിത്സയിലുള്ളത്. 4പേരാണ് രോഗം സ്ഥീരികരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ നല്ലൊരു ശതമാനം രോഗികളും കൃത്യവും പൂര്‍ണവുമായി വാക്‌സിന്‍ ഉപയോഗിച്ചവര്‍ തന്നെയാണെന്നുള്ളത് സൗകര്യപൂര്‍വം മറച്ചുവെക്കുന്നു.

5
ഒട്ടുമിക്ക വൈറസ് രോഗങ്ങള്‍ക്കും ആധുനിക വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ മരുന്നില്ലെന്ന് തുറന്നു സമ്മതിച്ചുകൊണ്ട് ബദല്‍ ചികിത്സ ശാസ്ത്രങ്ങളുടെ സാധ്യതകളെ ഗുണപരമായി പരിശോധിക്കാന്‍ തയാറാകുന്നതിനു പകരം അത്തരം രോഗങ്ങള്‍ മൂലം സംഭവിച്ചിട്ടുള്ള മരണങ്ങളെ ബദല്‍ ചികിത്സയുടെ പോരായ്മയായി ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നുത്. ഇതുവഴി രണ്ടു കാര്യങ്ങളാണ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. എച്ച്1 എന്‍1, പകര്‍ച്ചപ്പനി,ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികളില്‍ ആയുര്‍വേദ/ഹോമിയോ മെഡിക്കല്‍ കോളജുകളിലൂടെ രോഗത്തെ ഫലപ്രദമായി മറികടന്നവരുടെ എണ്ണത്തെ അവഗണിച്ച് ബദല്‍ ചികിത്സാ സമ്പ്രദായങ്ങളെ ഇകഴ്ത്തി ക്കാണിക്കുക,അതുവഴി ചര്‍ച്ചയെ വഴി തിരിച്ചു വിടുക. രണ്ടാമത് വാക്‌സിനുകള്‍ക്ക് എതിര്‍ നില്‍ക്കുന്നത് ഇതര ചികിത്സ ശാസ്ത്രം പഠിച്ചവര്‍ മാത്രമാണെന്നൊരു പ്രതീതി ജനിപ്പിക്കാനും ആധുനിക വൈദ്യശാസ്ത്രത്തിലെ ജനപക്ഷത്തുനിന്നുകൊണ്ട് പ്രശ്‌നങ്ങളെ സമീപിക്കുന്ന പ്രമുഖരുടെ പ്രവര്‍ത്തനങ്ങളെ കാണാമറയത്തു നിര്‍ത്താനും കഴിയുന്നു. ഇന്ത്യയില്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത് ഐ.എം.എ,ഐ.എ.പി തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘടനകള്‍ മാത്രമായിരുന്നു. കാലങ്ങളായി ഇവരുടെ സമ്മേളന പ്രമേയങ്ങളായി ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും അത് നടപ്പിലാക്കപ്പെടാന്‍ പോകുന്നു എന്ന പ്രതീതി മാധ്യമങ്ങളിലൂടെ ജനിപ്പിക്കുകയും ചെയ്തിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുക്തിവാദി സംഘം തുടങ്ങിയ സംഘടനകളുടെ തലപ്പത്തുകൂടി വാക്‌സിന്‍ അനുകൂലികളായ ഡോക്ടര്‍മാര്‍ എത്തിയതോടെ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ഈ സംഘടനകളുടെ മുന്‍ നേതാക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യംചെയ്യുന്ന മന്ത്രിമാരായി എത്തുകയും ചെയ്തു.

child_vaccination
വളരെ കൃത്യമായ ദീര്‍ഘകാല പദ്ധതിയോടും രൂപരേഖയോടുംകൂടി വിവിധ ഭാഗത്തുനിന്നുള്ള ഇടപെടലിന്റെ ഭാഗമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന ഡിഫ്തീരിയ വ്യാപന ഭീതി. മതത്തെയും മാധ്യമങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സാമൂഹിക സംഘടനകളെയും മനുഷ്യാവകാശ കമീഷന്‍ പോലെയുള്ള ഭരണഘടനാ സംവിധാനങ്ങളെമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളൊരു ബഹുമുഖ പദ്ധതിയാണ് അണിയറയിലൊരുങ്ങുന്നത്.അതുകൊണ്ടാണ് കേരളത്തിലെ മറ്റേതൊരു ജില്ലയില്‍ ഉണ്ടാകുന്നതിനേക്കാള്‍ മാധ്യമ രാഷ്ട്രീയ കോലാഹലങ്ങള്‍ മലപ്പുറം ജില്ലയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്നത്.
ഒരു പ്രത്യേക വിഭാഗത്തെയും പ്രദേശത്തെയും വാക്‌സിന്‍ ബഹിഷ്‌കരിക്കുന്നവരായി അതും മതവിശ്വാസത്തിന്റെ പേരില്‍ ചിത്രീകരിക്കുന്നതോടുകൂടി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഇതിനു പിന്നിലുള്ളവര്‍ കരുതുന്നു. മറ്റെല്ലാ മതങ്ങളിലെയും എന്നതുപേലെ മുസ്ലിം മതത്തിലും ഒരു ചെറു ന്യൂനപക്ഷം വിശ്വാസത്തിന്റെ പേരില്‍ മരുന്നുകളും വാക്‌സിനുകളും വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നുകരുതി വാക്‌സിനുകളുടെ പ്രവര്‍ത്തനം ആശങ്കയോടെ കാണുന്നവരെ മുഴുവന്‍ ആ വിഭാഗത്തിലേക്കും ആ പ്രദേശത്തിലേക്കും മുദ്രകുത്തുന്നത് വിലകുറഞ്ഞ തന്ത്രമാണ്. അറിഞ്ഞോ അറിയാതെയോ തന്റെ ലേഖനത്തിലൂടെ ഡോ. പിഷാരടിയും ശ്രമിക്കുന്നത് അതിനുതന്നെയാണ്. സൗദിയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളിലെ നിര്‍ബന്ധിത വാക്‌സിനേഷന്‍ നിയമങ്ങളെ ഉദാഹരിക്കുമ്പോള്‍ ആ രാജ്യങ്ങളില്‍ ശക്തമായ വാക്‌സിന്‍ അപകട നഷ്ടപരിഹാര നിയമങ്ങളും പ്രത്യേക കോടതി സംവിധാനങ്ങളും നിലവിലുണ്ടെന്നതിനെക്കുറിച്ച് പറയുന്നതേയില്ല. വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍വേണ്ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും അധികരിക്കുന്നവര്‍ തന്നെ അതേ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുള്ള വാക്‌സിന്‍ അപകടങ്ങളെ ക്കുറിച്ചുള്ള ലേഖനങ്ങളെ തമസ്‌കരിക്കുന്നു.അത് ആങഖ യാണെങ്കിലും ലാന്‍സെറ്റ് ആണെങ്കിലുംവാക്‌സിനു എതിരു പറഞ്ഞാല്‍ ആ നിമിഷം മുതല്‍ആധികാരികമല്ലാതെയായി മാറും. എതിര്‍പ്പുകളെ മുഴുവന്‍ അന്ധവിശ്വാസമെന്നും കപട ശാസ്ത്ര പ്രചാരണമെന്നും മത യാഥാസ്ഥിതികതയെന്നും എഴുതിത്തള്ളാന്‍ ശ്രമിക്കുന്ന ആസ്ഥാന ശാസ്ത്ര വാക്‌സിന്‍ അനുകൂലികള്‍ക്ക് അവരുടെ നിലപാടുകളുടെ ശാസ്ത്രീയത ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കേണ്ടിവരുന്നു എന്നതാണ് കേരളത്തില്‍ നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന ജനകീയ ആരോഗ്യ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. ബഹുമാന്യ ഡോക്ടര്‍മാരേ,നിങ്ങളെടുക്കുന്ന വാക്‌സിന്‍ അനുകൂല നിലപാട് ശാസ്ത്രീയതയുടെയും മാനവികതയുടെയും പേരിലാണെന്ന് ഉറപ്പുണ്ടെങ്കില്‍ നിയമം കൊണ്ടുവരുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ?

LOS ANGELES, CA-FEBRUARY 6, 2015: A vial containing the MMR vaccine, right, and another vial containing the diluent used to mix the vaccine, sit on a tray before being loaded into a syringe at the Medical Arts Pediatric Med Group on Wilshire Blvd. in Los Angeles on February 6, 2015. (Photo by Mel Melcon/Los Angeles Times via Getty Images)
1. കേരളത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലിരിക്കുന്ന വാക്‌സിനുകളുടെ സാധ്യതയുള്ള അപകടങ്ങളും വാക്‌സിന്റെ പ്രവര്‍ത്തനരീതിയും ലക്ഷ്യവും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുക.
2. കേരളത്തിലെ വിവിധ വാക്‌സിന്‍ അനുബന്ധ ഇരകളുടെ കണക്ക് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുക(വാക്‌സിനെടുത്തിട്ട് പോയപ്പോള്‍ റോഡ് ആക്‌സിഡന്റില്‍ മരിച്ചവരെ കൂട്ടേണ്ട).
3. സാമൂഹിക നന്മക്കുവേണ്ടി സ്വന്തം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി ദുരിതമനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും നഷ്ടപരിഹാരവും വാങ്ങി നല്‍കാന്‍വേണ്ടി ശബ്ദം ഉയര്‍ത്തുക.
4. ജനങ്ങള്‍ ഉയര്‍ത്തുന്ന സംശയങള്‍ക്ക് മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാതെ ശാസ്ത്രീയ വിശദീകരണം നല്‍കുക.
5. സോവിയറ്റ് യൂനിയനടക്കമുള്ള രാജ്യങ്ങളില്‍ രോഗങ്ങള്‍ തിരിച്ചുവന്നത് വാക്‌സിന്‍ ഉപയോഗം കുറഞ്ഞതുകൊണ്ടല്ല യുദ്ധവും ദാരിദ്ര്യവുംപോലെയുള്ള സാമൂഹിക കാരണങ്ങള്‍ കൊണ്ടാണെന്ന് തുറന്നു സമ്മതിക്കുക.
6. വാക്‌സിന്‍ ഉപഭോഗത്തില്‍ കേരളത്തെക്കാള്‍ വളരെ പിന്നില്‍ കാലങ്ങളായി നിലയുറപ്പിച്ച സംസ്ഥാനങ്ങളില്‍ പലതിലും വര്‍ഷംതോറും രോഗപകര്‍ച്ച വര്‍ധിക്കുന്നില്ല.
7. സമൂഹത്തിന്റെ ഗുണപരമായ മുന്നോട്ടുപോക്കിന്’രോഗം രോഗാണു പ്രതിരോധ മരുന്ന് മരുന്നു ‘എന്ന ലളിത യുക്തിയില്‍നിന്ന് പുറത്തുവരിക.
8. രോഗത്തിന്റെ സാമൂഹിക മാനസിക രാഷ്ട്രീയ കാരണങ്ങളിലേക്ക് അന്വേഷണങ്ങള്‍ നീട്ടുക.
9. വാക്‌സിന്‍ ഗവേഷണ നിര്‍മാണ കമ്പനികളുടെ കൂലിയെഴുത്തുകാരെന്ന നിലയില്‍നിന്ന് മാറി നാട്ടറിവുകളടക്കമുള്ളവയെ പരിഗണിച്ചുകൊണ്ടുള്ള ശാസ്ത്രീയ വിശകലനരീതി രൂപപ്പെടുത്തുക.
10. ഞങ്ങള്‍ പറയുന്നതുമാത്രം ശരി, ഞങ്ങള്‍ പറയുന്നതാണ് സയന്‍സ് ,ബാക്കിയൊന്നും , നിങ്ങളോട് വിശദീകരിക്കേണ്ടതില്ല എന്ന മനോഭാവം മാറ്റി ജനങ്ങളിലേക്ക് ഇറങ്ങിവരൂ പകര്‍ച്ചവ്യാധികളുടെയും മറ്റു ദുരിതങ്ങളുടെയുംസാമൂഹികരാഷ്ട്രീയകാരണങ്ങള്‍ തുടച്ചുനീക്കാന്‍ നമുക്ക് ഒരുമിച്ച് നില്ക്കാം..

(മാധ്യമം ഓണ്‍ലൈനിലേക്ക് ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയ ലേഖനം പ്രസിദ്ധീകരിച്ചശേഷം മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. ഇത് ഞങ്ങള്‍ ഇവിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു)

© 2024 Live Kerala News. All Rights Reserved.