ലോകം കാത്തിരുന്ന ബോക്‌സിംഗ് മത്സരം ഇന്ന്; വിജേന്ദര്‍ സിംഗും കെറി ഹോപ്പും ഏറ്റുമുട്ടും

ന്യൂഡല്‍ഹി: ലോക ബോക്‌സിംഗ് ഓര്‍ഗനൈസേഷന്റെ ഏഷ്യ- പസഫിക്ക് സൂപ്പര്‍ പട്ടത്തിനായി ഇന്ത്യന്‍ താരം വിജേന്ദര്‍ സിംഗും ഓസ്‌ട്രേലിലന്‍ താരം കെറി ഹോപ്പും ഏറ്റുമുട്ടും. ന്യൂഡല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഇന്ന് വൈകിട്ട് ഏഴു മണിക്ക് ആണ് പോരാട്ടം നടക്കുന്നത്. പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങിലേക്ക് ചുവടു മാറിയ ശേഷം ആദ്യമായാണ് വിജേന്ദര്‍ സ്വന്തം രാജ്യത്ത് കളിക്കാനിറങ്ങുന്നത്. മത്സരത്തില്‍ വിജയിച്ചാല്‍ ലോക റാങ്കിംഗിലെ ആദ്യ പതിനഞ്ചില്‍ വിജേന്ദറിന് ഇടം പിടിക്കാം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്, ബോക്‌സിംഗ് താരം മേരി കോം തുടങ്ങിയ പ്രമുഖരും പോരാട്ടം കാണാന്‍ ഗ്യാലറിയിലെത്തും.

© 2024 Live Kerala News. All Rights Reserved.