രണ്ട് പെണ്‍കുട്ടികളെ കാമുകനൊപ്പം നിര്‍ത്തി അമ്മ വിദേശത്തേക്ക് പോയി; പതിനാറുകാരിയെ മൂന്നുവര്‍ഷം പീഡിപ്പിച്ചു; എട്ടില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

പത്തനംതിട്ട: രണ്ട് പെണ്‍കുട്ടികളെ കാമുകനൊപ്പം നിര്‍ത്തി അമ്മ വിദേശത്ത് ജോലിക്ക് പോയി. പെണ്‍മക്കളില്‍ ഒരാളെ നിരന്തരമായി പീഡനത്തിന് ഇരയാക്കുകയും മറ്റൊരാളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ തട്ടുകട നടത്തുന്ന യുവാവ് അറസ്റ്റില്‍. പതിനാറുകാരിയെ ഇയാള്‍ മൂന്നുവര്‍ഷമായി പീഡിപ്പിച്ചിരുന്നു. എട്ടില്‍ പഠിക്കുന്ന ഇളയകുട്ടിയ്ക്ക് നേരെ പീഡിപ്പിക്കാന്‍ തിരിഞ്ഞപ്പോഴാണ് പരാതിപ്പെട്ടതെന്നും മൂത്ത പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടികളുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ഷാജഹാനൊപ്പം മക്കളെ നിര്‍ത്തിയിട്ടാണ് ഇവര്‍ വിദേശത്തേക്ക് പോയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചു വരികയാണെന്നും ഇപ്പോള്‍ ഇളയ കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തുന്നു.

ദളിത് വിഭാഗത്തില്‍പ്പെട്ട യുവതിയും രണ്ടു പെണ്‍മക്കളുമായി 10 വര്‍ഷം മുമ്പാണ് പ്രതി വാഴമുട്ടത്ത് താമസത്തിന് വന്നത്. പ്രതിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. നാലുവര്‍ഷം മുമ്പാണ് കുട്ടികളുടെ മാതാവ് വിദേശത്ത് ജോലിക്ക് പോയത്. കുട്ടികളുടെ സംരക്ഷണച്ചുമതല ഷാജഹാനെ ഏല്‍പിച്ചിട്ടാണ് ഇവര്‍ പോയത്. ക്ലാസില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അപാകത തോന്നിയ ക്ലാസ് ടീച്ചറും സ്‌കൂളിലെ കൗണ്‍സിലറും ചേര്‍ന്ന് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

© 2024 Live Kerala News. All Rights Reserved.