‘നാടു കാണി’ എന്ന ഗാനം ഒട്ടും താര ജാഡയില്ലാതെ പാടി; ജോയി മാത്യുവിന്റെ ആലാപന വീഡിയോ വൈറലാകുന്നു

സംവിധായകനും നടനുമായ ജോയി മാത്യു ടോറോന്റോ മലയാളികള്‍ക്ക് വേണ്ടി ‘ഷട്ടര്‍’ എന്ന സിനിമയിലെ ‘നാടു കാണി’ എന്ന ഗാനം പാടി. ഒട്ടും താര ജാഡയില്ലാതെ, മേശയില്‍ താളം പിടിച്ചാണ് താരം പാടിയത്. അദ്ദേഹം സ്വന്തമായി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഷട്ടര്‍. ആറ് ഭാഷകളിലെക്ക് ഈ ചിത്രം റീമേക്ക് ചെയ്യപ്പേട്ടിടുണ്ട്. ടോറോന്റോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷണിലും, എഡ്മണ്ടണിലും കാല്‍ഗരിയിലും നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനും വേണ്ടിയാണ് ജോയ് മാത്യു കാനഡായില്‍ എത്തിയത്. അദ്ദേഹത്തിന്റെ ആലാപനം യൂട്യൂബില്‍ വൈറലാകുന്നുണ്ട്. ജോയ് മാത്യു എന്ന വിപ്ലവകാരിയെയും, വില്ലനെയും, എഴുത്തുകാരനെയും, പ്രസാധകനേയും ഒക്കെ അറിഞ്ഞിരുന്ന ടോറോന്റോ മലയാളികള്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങള്‍ ജോയി മാത്യു സമ്മാനിച്ചു.