eXclusive news: ചെന്നൈയില്‍ മൂന്ന് വര്‍ഷത്തിനിടെ ഹിന്ദുമതം സ്വീകരിച്ചത് അയ്യായിരത്തിലധികം പേര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദുമതം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഓരോ മാസത്തിലും നൂറുകണക്കിനാളുകളാണ് ഹിന്ദു ധര്‍മ്മം സ്വീകരിക്കുന്നത്. പൗര്‍ണ്ണമി നാളില്‍ നടക്കുന്ന സ്വധര്‍മ്മ പ്രവേശനത്തിന് തമിഴ്‌നാട് വിശ്വ ഹിന്ദു പരിഷത്താണ് സൗകര്യം ഒരുക്കുന്നത്. ഇന്ന്(01.07.15) ഏഴ് മുസ്ലീം വിശ്വാസികളും 18 ക്രിസ്ത്യാനികളുമടക്കം 25 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്. തമിഴ്‌നാട് വിഎച്ച്പി ഓഫീസ് കേന്ദ്രീകരിച്ചാണ് ചടങ്ങ്്. വിശ്വ ഹിന്ദു പരിഷത്ത് മുന്‍ അന്തര്‍ദേശീയ വര്‍ക്കിംങ് പ്രസിഡന്റും ഉപദേശകനുമായ എസ്. വേദാന്ദമാണ് സ്വധര്‍മ്മത്തിലേക്ക് മടങ്ങിയെത്തിയവരെ സ്വീകരിച്ചത്. സ്വധര്‍മ്മത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് 2012 ഓഗസ്ത് മുതലാണ് ചെന്നൈ ആസ്ഥാനമാക്കി തമിഴ്‌നാട് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നത്.

© 2024 Live Kerala News. All Rights Reserved.