ഡിജിറ്റല്‍ ഇന്ത്യ പദ്ധതി മോദി രാജ്യത്തിന് സമര്‍പ്പിച്ചു

 

ന്യൂഡല്‍ഹി :ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് തുടക്കമായി. ഇലക്ട്രോണിക്‌സ് രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക, ഡിജിറ്റല്‍ ഉളളടക്കം കാര്യക്ഷമമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വ്യവസായ പ്രമുഖരുടെ സാനിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഒരു ലക്ഷം കോടിയുടെ ഡിജിറ്റല്‍ ലോക്കര്‍, ഇ വിദ്യാഭ്യാസം, ഇ ആരോഗ്യം എന്നീ പദ്ധതികള്‍ക്കൊപ്പം ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലും നിലവില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലുണ്ട്. രണ്ടര ലക്ഷം വില്ലേജുകളില്‍ ബ്രോഡ് ബാന്‍ഡ് യാഥാര്‍ത്ഥ്യമാക്കാനും ലക്ഷ്യമിടുന്ന പദ്ധതി ഭാരതത്തെ വിവര സാങ്കേതിക വിദ്യയില്‍ ലോകത്തെ വന്‍ ശക്തിയാക്കി മാറ്റുമെന്ന് കരുതപ്പെടുന്നു .

2019 ഓടെ എല്ലാ പൗരന്മാര്‍ക്കും മൊബൈല്‍ ഫോണ്‍ , രാജ്യമെങ്ങും ബ്രോഡ് ബാന്‍ഡ് തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സര്‍ക്കാരിന്റെ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലെക്കെത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യയുടെ പ്രധാന ഉദ്ദേശ്യം.

© 2024 Live Kerala News. All Rights Reserved.